ഒരുനാള്‍ വേതാളത്തിന് 15.5 കോടി

Theatre

അജിത്ത് നായകനായ വേതാളം കോളിവുഡില്‍ റെക്കോര്‍ഡ് തിരുത്തുന്നു. ഒറ്റദിവസം കൊണ്ട് ചിത്രം നേടിയത് 15.5 കോടി. ലക്ഷ്മി മേനോന്‍, ശ്രുതി ഹാസന്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രജനികാന്തിന്റെ ലിംഗയുടെയും വിജയ്യുടെ കത്തിയുടെയും കലക്ഷനാണ് വേതാളം മറികടന്നത്. ദീപാവലി റിലീസായ ചിത്രം രണ്ടാംദിവസം 12 കോടി തുകയും നേടി. തമിഴ്നാട്ടില്‍ അഞ്ഞൂറ് കേന്ദ്രങ്ങളിലാണ് വേതാളം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും ചിത്രം സ്വീകരിക്കപ്പെട്ടു. അജിത്തിന്റെ 56ാം ചിത്രമാണ് വേതാളം. സംവിധാനം ശിവ. ഇദേഹത്തിന്റെ സംവിധാനത്തിലാണ് സൂപ്പര്‍ താരത്തിന്റെ അടുത്ത ചിത്രവുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം ജൂണില്‍.

 

RELATED NEWS

Leave a Reply