ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം’ ഡിസംബറില്‍ എത്തും

Theatre

മഞ്ഞുമലകളില്‍ ജീവിക്കുന്ന യുവത്വങ്ങളുടെ കുളിരുള്ള പ്രണയം പശ്ചാത്തലമാക്കി സംഗീത സംവിധായകന്‍ കൂടിയായ ആന്റണി ഏബ്രഹാം സംവിധാനം ചെയ്യുന്ന ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം ഡിസംബറില്‍ തീയറ്ററുകളിലെത്തും.
ആന്റണി സംഗീതം പകര്‍ന്ന അഞ്ച് മനോഹരങ്ങളായ ഗാനങ്ങളുടെ അകമ്പടിയോടെ ആണ് ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം; ജനങ്ങളുടെ മുമ്പിലെത്തുന്നത്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീത വിദഗ്ദ്ധനും കീബോര്‍ഡ് പ്രോഗ്രമറുമായ ആന്റണി ഏബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നലകുന്ന ചിത്രത്തില്‍ അഞ്ച് മനോഹര ഗാനങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കെ.എസ്. ചിത്ര മൂന്നു ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നുഎന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മോഡേണ്‍ഗാലറി ക്രിയേഷന്‍സിനുവേണ്ടി, ആര്‍. ടി. ഇ. ഫിലിംസ് അവതരിപ്പിക്കുന്ന ഭഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം എം.എന്‍ തട്ടോത്ത് നിര്‍മ്മിക്കുന്നു. രചന, സംവിധാനം, ഗാനങ്ങള്‍, സംഗീതം- ആന്റണി ഏബ്രഹാം, ആലാപനം – ചിത്ര, വില്‍സണ്‍ പിറവം, അഞ്ചു ജോസഫ്, ക്യാമറ – റെജി വി. കുമാര്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ – മുഹമ്മദലി എന്‍. എം, കല – പൂച്ചാക്കല്‍ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷറഫു കരൂപ്പടന്ന, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – നൗഷാദ് മുണ്ടക്കയം, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം – അനൂപ് രവീന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ബാബു ഇരിട്ടി, സ്റ്റില്‍ – അജീഷ് ആവണി, പി.ആര്‍.ഒ – അയ്മനം സാജന്‍.
ആല്‍വിന്‍, ദീപ, ജഗദീഷ്, ജനാര്‍ദ്ധനന്‍, കലാഭവന്‍ നവാസ്, നൗഷാദ് മുണ്ടക്കയം, മനോജ് ഗിന്നസ്, ഇന്ദ്രന്‍സ്, മാമൂക്കോയ, വൈശാഖ്, അബി, ആന്റണി ഏബ്രഹാം, നാരായണന്‍കുട്ടി, വില്‍സണ്‍ പിറവം, വര്‍ഷ, കുളപ്പുള്ളി ലീല, വിജയകുമാരി, അംബികാ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

RELATED NEWS

Leave a Reply