ഗ്രാമത്തിന്റെ വിശുദ്ധിയില്‍ ‘ഹല്ലേലൂയാ…’

Theatre

ഡോക്‌ടര്‍ റോയി 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ജന്മനാട്ടിലേക്ക്‌ തിരിച്ചെത്തിയത്‌. തനിക്കൊരു ജീവിതം നല്‍കിയ നാട്ടിലെ ഫാദര്‍ ഫ്രാന്‍സിന്റെ നിര്‍ബന്ധപ്രകാരമാണ്‌ ഡോക്‌ടര്‍ റോയിയുടെ വരവ്‌. ഫാദറിന്റെ അപേക്ഷ തള്ളിക്കളയാന്‍ റോയിക്കു കഴിയില്ല.ഒറ്റപ്പെട്ട, അനാഥനായ തന്റെ സംരക്ഷണം ഏറ്റെടുക്കുകയും തുടര്‍ന്ന്‌ സുഹൃത്തായ ഒരു സായ്‌പ്പിനൊപ്പം തന്നെ ചെറുപ്പത്തിലേ ഫ്രാന്‍സിലേക്ക്‌ അയച്ചത്‌ ഫാദറായിരുന്നു. ഇപ്പോഴാണ്‌ ഫാദര്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവിളിച്ചത്‌.ഓര്‍മ്മകളുടെ ബാല്യകാല സുഗന്ധം പേറി നില്‍ക്കുന്ന ഗ്രാമത്തിലെത്തിയ ഡോക്‌ടര്‍ റോയി ഫാദറിനെ കണ്ടുവെങ്കിലും എന്താണ്‌ തന്റെ നിയോഗമെന്ന്‌ അറിയിച്ചില്ല. അതു ചോദിക്കാനുള്ള മനക്കരുത്തും റോയിക്കണ്ടായില്ല. ഏതായാലും ഗ്രാമം ചുറ്റിക്കാണുന്നതിനിടയില്‍ കളിക്കൂട്ടുകാരിായ മീരയെ കണ്ടു.പരിചയവും സൗഹൃദവും പുതുക്കി. മീര ഇപ്പോള്‍ കുട്ടികളുടെ ഡോക്‌ടറാണ്‌. റോയി സൈക്യാട്രിസ്‌റ്റും. പഴയകാല ഓര്‍മ്മകള്‍ പുതുക്കി അവര്‍ ഗ്രാമങ്ങളിലൂടെ നടന്നു. കാലം പിന്നിലേക്കു പോയി.ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നന്മയുള്ള അവരുടെ മനസുകള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ആ യാത്രയിലൂടെ തിരിച്ചറിയുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ഡോക്‌ടര്‍ റോയിയെ മറ്റൊരു വഴിത്തിരിവിലേക്കാണ്‌ നയിച്ചത്‌.ഒപ്പം ഫാദറിന്റെ ഉദ്ദേശ്യവും കൂടി അറിഞ്ഞപ്പോള്‍ മനസ്‌ ഒന്നു വിങ്ങി. പക്ഷേ കുട്ടിക്കാലത്തു സംഭവിച്ചതുപോലെ എന്തും നേരിടുക തന്നെയായിരുന്നു ഡോക്‌ടര്‍ റോയി.തുടര്‍ന്നുണ്ടാകുന്ന ഹൃദയസ്‌പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ്‌ ‘ഹല്ലേലൂയ’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌. നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോക്‌ടര്‍ റോയിയായി നരേനും ഡോക്‌ടര്‍ മീരാ മേനോനായി മേഘ്‌നാ രാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രണ്ടു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ഇവരുടെ ബാല്യം മാസ്‌റ്റര്‍ എറിക്‌, ബേബി ദുര്‍ഗ്ഗ എന്നിവര്‍ അവതരിപ്പിക്കുന്നു. കെ.ബി. ഗണേഷ്‌കുമാറാണ്‌ ഫാ. ഫ്രാന്‍സിസായി പ്രത്യക്ഷപ്പെടുന്നത്‌.സുധീര്‍ കരമന, നിയാസ്‌ ബക്കര്‍, സുനില്‍ സുഖദ, ശശി കലിംഗ, പാഷാണം ഷാജി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സജിതാ മഠത്തില്‍, ദേവി അജിത്ത്‌, ശോഭാമോഹന്‍, ഗായത്രി അശോക്‌, ജിജാ സുരേന്ദ്രന്‍ എന്നിവരാണ്‌ മറ്റു താരങ്ങള്‍.ബാര്‍ക്കിംഗ്‌ ഡോഗ്‌സ് സെല്‍ഡം ബൈറ്റ്‌ ഫിലിംസിന്റെ ബാനറില്‍ കെ.എം. സുരേന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം- അഭിമാന്‍, സുനിരാജ്‌ എന്നിവര്‍ ചേര്‍ന്ന്‌ എഴുതുന്നു. ബി. സന്ധ്യ ഐ.പി.എസ്‌., അഭിമാന്‍ എന്നിവരുടെ വരികള്‍ക്ക്‌ ചന്ദ്രന്‍ രാമംഗലം സംഗീതം പകരുന്നു. രാഗേഷ്‌ നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ ശെല്‍വരാജ്‌, കല- നിമേഷ്‌ താനൂര്‍, മേക്കപ്പ്‌- കിഷോര്‍, വസ്‌ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്‌റ്റില്‍സ്‌- ശ്രീജിത്ത്‌ ചെട്ടിപ്പടി, പരസ്യകല- യെല്ലോ ടൂത്ത്‌, എഡിറ്റര്‍- രാഗേഷ്‌ നാരായണന്‍, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- അനുരാജ്‌ മനോഹര്‍, സംവിധാന സഹായികള്‍- ശ്യാം മോഹന്‍, വിനു വര്‍ഗീസ്‌, ആല്‍വിന്‍, ഓഫീസ്‌ നിര്‍വഹണം- വിശ്വദേവ്‌, പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌- സതീഷ്‌ മുട്ടം, രാജേഷ്‌ തങ്കപ്പ.

 

RELATED NEWS

Leave a Reply