നാദിര്‍ഷായുടെ അമര്‍ അക്‌ബര്‍ അന്തോനി

Theatre

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു. ‘അമര്‍ അക്‌ബര്‍ അന്തോനി.’ നാദിര്‍ഷയാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌.ഒരു ബഹുമുഖ പ്രതിഭയാണ്‌ നാദിര്‍ഷാ. നടന്‍, മിമിക്രി ആര്‍ട്ടിസ്‌റ്റ്, ഗായകന്‍. അങ്ങനെ നിരവധി രംഗങ്ങളില്‍ ശോഭിച്ചുകൊണ്ടാണ്‌ സിനിമയിലെ അമരക്കാരനായി എത്തിയിരിക്കുന്നത്‌.മലയാളത്തിലെ ഏറ്റവും മികച്ച യുവനിരയുടെ സാന്നിധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. പൃഥ്വിരാജ്‌, ജയസൂര്യ, ഇന്ദ്രജിത്ത്‌ എന്നിവരാണ്‌ ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്‌. മൂന്നുപേരും സ്വതന്ത്ര നായകന്മാരായി അഭിനയിച്ചുവരുന്നതിനിടയിലാണ്‌ മൂന്നുപേരുടെയും സാന്നിധ്യം ഉണ്ടായിരിക്കുന്നത്‌.ഈ ചങ്ങാതിമാര്‍ക്കിടയില്‍ ഇടയ്‌ക്ക് പിണക്കങ്ങളും ഇണക്കങ്ങളുമുണ്ടാകാറുണ്ട്‌. അവര്‍ ചിലപ്പോള്‍ ശത്രുക്കളെപ്പോലെ പെരുമാറുന്നു. ഇതിനിടയില്‍ പ്രണയമുണ്ട്‌. കുടുംബ ബന്ധങ്ങളുണ്ട്‌. ഇവരില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മാതാപിതാക്കളുണ്ട്‌. ഇതെല്ലാം പതിവുപോലെ നീങ്ങുന്നതിനിടയിലാണ്‌ അവര്‍ക്കിടയില്‍ ഒരു പ്രശ്‌നം കടന്നുവരുന്നത്‌. ഇത്‌ ചിത്രത്തെ ഏറെ സംഘര്‍ഷത്തിലേക്ക്‌ നയിക്കുന്നു.നമിതാപ്രമോദാണ്‌ നായിക. രജനി എന്ന കോളനിവാസിയായ ഒരു സാധാരണ പെണ്‍കുട്ടിയെയാണ്‌ നമിത അവതരിപ്പിക്കുന്നത്‌. സ്രിന്‍ഡയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. റെസ്‌മിന എന്ന കഥാപാത്രത്തെയാണ്‌ സ്രിന്‍ഡ അവതരിപ്പിക്കുന്നത്‌.ഇരുനൂറോളം വരുന്ന ജൂനിയര്‍ കലാകാരന്മാര്‍ ഈ ചിത്രത്തിലുടനീളം അഭിനയിക്കുന്നുണ്ട്‌. സിദ്ദിഖ്‌, കലാഭവന്‍ ഷാജോണ്‍, രമേഷ്‌ പിഷാരടി, സാജു നവോദയ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീരാമന്‍, അബു സലിം, ശശി കലിംഗ, ചാലിപാലാ, കെ.പി.ഏ.സി. ലളിത, ബിന്ദു പണിക്കര്‍, പ്രിയങ്ക, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.ബിബിന്‍ ജോര്‍ജ്‌-വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ എന്നിവരുടേതാണ്‌ തിരക്കഥ.കൈതപ്രം, ബാപ്പു അവാട്ട്‌, നാദിര്‍ഷാ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ ദീപക്‌ദേവ്‌, നാദിര്‍ഷ എന്നിവര്‍ ഈണം പകരുന്നു.സുജിത്‌ വാസുദേവ്‌ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- സുജിത്ത്‌ രാഘവ്‌, മേക്കപ്പ്‌, പി.വി. ശങ്കര്‍, വസ്‌ത്രാലങ്കാരം- സമീറാ സനീഷ്‌, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ കെ.സി. രവി. എക്‌സിക്യുട്ടീവ്‌ പ്ര?ഡ്യൂസര്‍- ബിനു സെബാസ്‌റ്റ്യന്‍, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍ എ.ഡി. ശ്രീകുമാര്‍, പ്ര?ഡക്‌്ഷന്‍ എക്‌സിക്യുട്ടീവ്‌ – മോഹന്‍ദാസ്‌, പ്ര?ഡക്‌്ഷന്‍ മാനേജര്‍- രാജേഷ്‌.യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്‌ന്‍മെന്റ്‌ ഇന്‍ അസോസിയേഷന്‍ വിത്ത്‌ അനന്യാ ഫിലിംസിന്റെ ബാനറില്‍ ഡോ. സഖറിയാ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും തായ്‌ലന്റിലുമായി പൂര്‍ത്തിയാകും.

RELATED NEWS

Leave a Reply