ഫഹദ്‌ ഫാസിലിന്റെ പുതിയ സിനിമകാട്‌ ആരുടെ സ്വന്തം?

Theatre

പൂയംകുട്ടി, കുട്ടമ്പുഴ, വയനാട്‌ എന്നിവിടങ്ങളിലെ പ്രകൃതിരമണീയമായ വനമേലകളിലേക്കിറങ്ങിച്ചെല്ലുന്ന സിനിമയാണ്‌ ‘നാളെ.’ഡയറക്‌ടര്‍ കട്ട്‌ സിനിമ പൈവറ്റ്‌ ലിമിറ്റഡിന്റെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍, വിനോദ്‌ വിജയന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ സിജു എസ്‌. ബാവ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, ബീനാച്ചി, മുത്തങ്ങ, കേണിച്ചിറ ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.പുതിയ ചിന്തകളുമായി യുവത്വത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ്‌ നാളെ. മാറി വരുന്ന യുവത്വത്തിന്റെ ചിന്തകള്‍ക്കനുസൃതമായിട്ടാണ്‌ ഈ ചിത്രത്തെയും അവതരിപ്പിക്കുന്നത്‌. ഏറെ സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രമാണിത്‌.കാട്‌, കാടിന്റെ മക്കളുടേതാണ്‌. അവര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. നാട്‌ എത്ര പുരോഗതിയിലേക്ക്‌ നയിക്കപ്പെട്ടാലും ഇന്നും കാടിന്‌ പുറത്തൊരു ജീവിതം ആഗ്രഹിക്കാത്തവരാണ്‌ കാടിന്റെ മക്കള്‍.അവരുടെ സ്വാതന്ത്ര്യത്തിനു നേരെയും ഭീഷണി ഉയര്‍ത്താന്‍ ആധുനിക മനുഷ്യന്‍ തയാറാകുന്നു. ഇവരുടെ ജീവിതവുമായി തികച്ചും അവിചാരിതമായിട്ടാണ്‌ ഒരുസംഘം ചെറുപ്പക്കാര്‍ ബന്ധപ്പെടുന്നത്‌. നവജ്യോത്‌, എയ്‌ഞ്ചലീന, സിയാദ്‌, പിപ്പു എന്നിവരാണിവര്‍.ഒരു ആഡ്‌ ഫിലിം ഗ്രൂപ്പിലെ അംഗങ്ങളാണിവര്‍. ക്രിയേറ്റീവ്‌ ഡയറക്‌ടറാണ്‌ നവജ്യോത്‌. എയ്‌ഞ്ചലിന ഉടമയും. സിയാദ്‌ സിനിമാട്ടോഗ്രാഫറാണ്‌. എഡിറ്ററാണ്‌ പിപ്പു. ഈ ഗ്രൂപ്പ്‌ കാടിന്റെ പശ്‌ചാത്തലത്തില്‍ ആഡ്‌ ഫിലിം തയാറാക്കുന്നതിനാണ്‌ ഇവിടെ എത്തുന്നത്‌.ചിത്രീകരണത്തിനിടയിലാണ്‌ കാടിന്റെ മക്കളുടെ ജീവിതത്തെക്കുറിച്ച്‌, അവര്‍ നേരില്‍ കാണുന്നതും പുതിയ അറിവുകള്‍ സമ്പാദിക്കുന്നതും. അറിഞ്ഞോ, അറിയാതെയോ ഇവരിലെ ചില കഥാപാത്രങ്ങളുമയി ഇവര്‍ക്ക്‌ ബന്ധപ്പെടേണ്ടി വരുന്നത്‌ പുതിയ സംഭവവികാസങ്ങളിലേക്കും ഇതു നയിക്കപ്പെടുന്നു. പ്രത്യേകിച്ചും ഒരു പ്രണയ ബന്ധവും ഇതിനിടയിലൂടെ ഉടലെടുക്കുന്നു.ഫഹദ്‌ ഫാസിലാണ്‌ നവജ്യോതിനെ അവതരിപ്പിക്കുന്നത്‌. ചിയോച്ചിയെ അവതരിപ്പിക്കുന്നത്‌ മാളവികാ മേനോനാണ്‌. പട്ടംപോലെ, നിര്‍ണ്ണായകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാളവികയ്‌ക്ക് ഇതിലെ ചിയോച്ചി എന്ന കഥാപാത്രം ഏറെ ഉന്നതങ്ങളിലെത്തിക്കും. എയ്‌ഞ്ചലിനയെ അവതരിപ്പിക്കുന്നത്‌ ഇഷാ തല്‍വാറാണ്‌.സിദ്ധാര്‍ത്ഥ്‌ ഭരതനും സിദ്ധാര്‍ത്ഥ്‌ ശിവയും സിയാദ്‌, പിപ്പു എന്നിവരെ അവതരിപ്പിക്കുന്നു. മുകേഷാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. കെ.പി.ഏ.സി. ലളിത, ബോളിവുഡ്‌ താരം സുമിത്‌ നോയല്‍, ശ്രീനാഥ്‌ ഭാസി, സനുപിന്‍, ബിനോയ്‌, ബാബു അന്നൂര്‍, കൃഷ്‌ണന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. പപ്പു ഛായാഗ്രഹണവും വിവേക്‌ ഹര്‍ഷ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം ജയകൃഷ്‌ണന്‍ ആന്റ്‌ പ്രദീപ്‌.കോസ്‌റ്റ്യൂം ഡിസൈന്‍- ധന്യ. മേക്കപ്പ്‌- രതീഷ്‌ അമ്പാടി, അസോസിയേറ്റ്‌ ഡയറക്‌ടേഴ്‌സ് – സുധീഷ്‌ കോടോത്ത്‌, ജോര്‍ജ്‌ തോമസ്‌, സഹസംവിധാനം- ജിയാഷ്‌, ശ്രീനി, തസ്രിക്ക്‌, നൗഫല്‍, സമീര്‍, സന്ധീപ്‌, ലീല. പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി. മേനോന്‍, മാനേജേഴ്‌സ്- ഷൈന്‍ ഉടുമ്പുഞ്ചോല, ദിലീപ്‌ കോതമംഗലം. ഈ ചിത്രം ഇറോസ്‌ ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.

RELATED NEWS

Leave a Reply