ഭഗവതിപുരത്തിനു ശേഷം’മൂന്നാം നാള്‍’

Theatre

ഭഗവതിപുരം എന്ന ചിത്രത്തിനുശേഷം പ്രകാശ്‌ കുഞ്ഞന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മൂന്നാംനാള്‍.’ കലാഭവന്‍ മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രുതിമാധവ്‌ നായികയാകുന്നു.മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ്‌ പിലാക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്‌, ശിവജി ഗുരുവായൂര്‍, വിമല്‍ രാജ്‌ സ്‌ഫടികം ജോര്‍ജ്‌, സാജു കൊടിയന്‍, ചാലി പാലാ, വേണു മച്ചാട്‌, ഷിനോയ്‌, കോഴിക്കോട്‌ നാരായണന്‍ നായര്‍, വിനോദ്‌ കെടാമംഗലം, കീര്‍ത്തികൃഷ്‌ണ, വിനി തോമസ്‌, അംബികാ മോഹന്‍, കനകലത, തേജ, ശാന്തകുമാരി തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം എം.എല്‍.എ. ബാബു എം. പാലിശേരി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കേരളത്തിലെ ഓണക്കാല വിനോദങ്ങളില്‍ കുന്ദംകുളത്ത്‌ മാത്രം ആഘോഷിക്കുന്ന ഒരിനമാണ്‌ ഓണത്തല്ല്‌ അല്ലെങ്കില്‍ കൈയാങ്കളി. മൂന്നുനാളുകള്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തിനൊടുവില്‍ പകയുടെ പ്രകടമായ ആവേശമായിരിക്കും മുന്നില്‍. തല്ല്‌ കളത്തിലെത്തുന്ന യോദ്ധാക്കളുടെ ജീവിത പശ്‌ചാത്തലത്തിലാണ്‌ ‘മൂന്നാംനാള്‍’ പുരോഗമിക്കുന്നത്‌.ബാലന്‍ മാഷായി കലാഭവന്‍ മണിയും നിരഞ്‌ജനായി അഷറഫും കുഞ്ഞനന്തനായി ബാബു എം. പാലിശ്ശേരിയും നീലാംബരിയായി ശ്രുതി മാധവും അഭിനയിക്കുന്നു. ഉമ്മര്‍ മുഹമ്മദ്‌ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹനീഫ്‌ കുമരനല്ലൂര്‍ നിര്‍വഹിക്കുന്നു.ഹരിനാരായണന്റെ വരികള്‍ക്ക്‌ നിഖില്‍ പ്രഭ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്‌മി, മിന്മിനി, എടപ്പാള്‍ വിശ്വം, നാസര്‍ വയനാട്‌, നിഖില്‍ പ്രഭ തുടങ്ങിയവരാണ്‌ ഗായകര്‍. പശ്‌ചാത്തലസംഗീതം: തേജ്‌ മെര്‍വിന്‍.പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍: മുജീബ്‌ ഒറ്റപ്പാലം, കല: എം. കോയ, മേക്കപ്പ്‌: ജയമോഹന്‍, വസ്‌ത്രാലങ്കാരം: സന്തോഷ്‌ പാഴൂര്‍, സ്‌റ്റില്‍സ്‌: ശ്രീനി മഞ്ചേരി, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍: ഷാജി തിരുവാങ്കുളം, എഡിറ്റര്‍: പി.സി. മോഹനന്‍, അസോസിയേറ്റ്‌ ഡയറക്‌ടര്‍: സുരേഷ്‌ ഇളമ്പല്‍, സംവിധാന സഹായികള്‍: ഷൈജു വയനാട്‌, രാജീവ്‌ ഷെട്ടി, പ്ര?ഡക്‌്ഷന്‍ എക്‌സിക്യുട്ടീവ്‌: പുരുഷു ഇടകളത്തൂര്‍, പ്രമോദ്‌ കുന്നത്തുപ്പാലം.

 

RELATED NEWS

Leave a Reply