മോഹന്‍ലാലും അമലാപോളും വീണ്ടും ജോഷി ചിത്രത്തില്‍’ലൈലാ ഓ ലൈലാ’

Theatre

അഭ്രപാളികളില്‍ ദൃശ്യവിസ്‌മയം സൃഷ്‌ടിക്കുന്ന സംവിധായകനെന്നാണ്‌ പ്രേക്ഷകര്‍ ജോഷിയെ വീക്ഷിക്കുന്നത്‌. ജോഷി തന്റെ പുതിയ സംരംഭത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു. ലൈലാ ഓ ലൈല- ഈ ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. ഫൈന്‍ കട്ട്‌സ് എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ്‌ കോട്ടായി, ജിനു ആന്റണി, പ്രീതാ നായര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണമായും ബാംഗ്ലൂരിലും മുംബൈയിലുമായിട്ടാണ്‌ പൂര്‍ത്തിയാകുന്നത്‌.
മോഹന്‍ലാല്‍ നായകാകുന്ന ഈ ചിത്രത്തില്‍ പ്രശസ്‌ത തമിഴ്‌ നടന്‍ സത്യരാജും സുപ്രധാനമായ വേഷം അവതരിപ്പിക്കുന്നു. അമലാപോളാണ്‌ നായിക.ഒരു പ്രണയകഥയുടെ രസവും ആകാംക്ഷയുമെല്ലാം ഒരുപോലെ കോര്‍ത്തിണക്കുന്ന ഈ ചിത്രത്തില്‍ ബാംഗ്ലൂരിന്റെയും മുംബൈയുടെയും പശ്‌ചാത്തലവും ഏറെ മനോഹാരിത പകരും.
മെട്രോ നഗരത്തിലെ ബിസിനസ്‌ സാമ്രാജ്യത്തിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്‌. ഉന്നത ബിസിനസ്‌ രംഗത്തിലെ രണ്ടുപേര്‍ ജയമോഹനും ഷനീദ്‌ ഖാദറും. ബുദ്ധിയും കൗശലവും കൊണ്ട്‌ കരുക്കള്‍ നീക്കുന്ന ജയമോഹന്‍. ജയമോഹന്റെ ജീവിതത്തില്‍ കടന്നുവരുന്ന അഞ്‌ജലി എന്ന പെണ്‍കുട്ടി. ഇവരുടെ പ്രണയം ഒരു ഘട്ടത്തില്‍ ഏറെ സംഘര്‍ഷഭരിതമാകുന്നു.
സത്യരാജ്‌ ഇതിനു മുമ്പ്‌ ജോഷിക്കൊപ്പം എയര്‍പോര്‍ട്ട്‌ എന്ന തമിഴ്‌ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ കമലിന്റെ ആഗതനിലാണ്‌ ആദ്യം അഭിനയിച്ചത്‌. വീണ്ടും ജോഷിക്കൊപ്പം മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. ബോംബെയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ സുരേഷ്‌ നായരാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌.
ജോയ്‌ മാത്യു, രാഹുല്‍ദേവ്‌, കിരണ്‍ രാജ്‌ എന്നിവരും നിരവധി ബോളിവുഡ്‌ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഹരിനാരായണന്റെ ഗാനങ്ങളും ഒരു ഹിന്ദി ഗാനവും ഈ ചിത്രത്തിലുണ്ട്‌. ഗോപിസുന്ദറിന്റേതാണ്‌ സംഗീതം. ലോകനാഥന്‍ ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം ജോസഫ്‌ നെല്ലിക്കല്‍.
മേക്കപ്പ്‌- പാണ്ഡ്യന്‍, വസ്‌ത്രാലങ്കാരം- സായ്‌, അസോസിയേറ്റ്‌ ഡയറക്‌ടര്‍- സിബി ജോസ്‌ ചാലിശേരി, സഹസംവിധാനം- സെബാഹ്‌, സോണി, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- സെവന്‍ ആര്‍ട്‌സ് മോഹന്‍, പ്ര?ഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- സേതു അടൂര്‍, നന്ദു പൊതുവാള്‍, പ്ര?ഡക്‌്ഷന്‍ മാനേജര്‍- എസ്സാന്‍, ഓഫീസ്‌ നിര്‍വഹണം- ശശിധരന്‍ കണ്ടാണിശ്ശേരില്‍. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആശീര്‍വാദ്‌ സിനിമാസ്‌ റിലീസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു.

RELATED NEWS

Leave a Reply