വിനീത്‌ കുമാര്‍ സംവിധായകനായി ‘അയാള്‍ ഞാനല്ല’

Theatre

വിനീത്‌ കുമാറിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം അഭിനയത്തിലൂടെയാണ്‌. ബാലതാരമായി അഭിനയരംഗത്തെത്തിയ വിനീത്‌ കുമാര്‍ പിന്നീട്‌ നിരവധി ചിത്രങ്ങളില്‍ നായകനും ഉപനായകനുമൊക്കെയായി തന്റെ സാന്നിധ്യം തെളിയിച്ചു. സിനിമയിലെ തന്റെ രണ്ടാമത്തെ ചുവടുവയ്‌പിലാണ്‌ വിനീത്‌ കുമാറിപ്പോള്‍.ഒരു ചിത്രത്തിന്റെ അമരക്കാരനാകുന്നു. സംവിധാനരംഗത്തെത്തുകയാണ്‌. ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ്‌ വിനീത്‌ സംവിധാനരംഗത്തെത്തുന്നത്‌. ഈ ചിത്രത്തിന്റെ ചിത്രീകരണം ഗുജറാത്തില്‍ ആരംഭിച്ചു. ഗുജറാത്തിലും ബാംഗ്ലൂരിലുമായിട്ടാണ്‌ ഈ ചിത്രം പൂര്‍ത്തിയാകുന്നത്‌.‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലെ ഒരു പെണ്‍കുട്ടിയെ അവതരിപ്പിച്ച മൃദുല മുരളിയാണ്‌ ഈ ചിത്രത്തിലെ ഇഷയെ അവതരിപ്പിക്കുന്നത്‌. ഫഹദിന്റെ നായികയാകുന്നതോടെ മൃദുല മുന്‍നിരയിലെത്തുന്നു.പുതുമുഖം ദിവ്യയാണ്‌ മറ്റൊരു നായികയായ ഹീരയെ അവതരിപ്പിക്കുന്നത്‌.ടി.ജി.രവി അമ്മാവനെ അവതരിപ്പിക്കുമ്പോള്‍ പ്രശസ്‌ത നാടകനടന്‍ ബാബു അന്നൂര്‍ അരവിന്ദേട്ടനെ അവതരിപ്പിക്കുന്നു.രണ്‍ജി പണിക്കര്‍, ടിനി ടോം, നോബി, സിജോയ്‌ വര്‍ഗീസ്‌, ജിന്‍സ്‌ ഭാസ്‌കര്‍, അനില്‍കുമാര്‍, സുശീല്‍ കുമാര്‍, സുബീഷ്‌, ജെ.കെ. നായര്‍, ശ്രീകാന്ത്‌ മേനോന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.പ്രകാശ്‌ മാരാര്‍, അനൂപ്‌ ശങ്കര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ മനു രമേശാണ്‌. ശ്യാംദത്ത്‌ ഛായാഗ്രഹണവും മനോജ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു.കലാസംവിധാനം- സന്തോഷ്‌ രാമന്‍, മേക്കപ്പ്‌ ശ്രീജിത്ത്‌ ഗുരുവായൂര്‍, വസ്‌ത്രാലങ്കാരം- സമീറാ സനീഷ്‌, അസോസിയേറ്റ്‌ ഡയറക്‌ടര്‍- ദിലീപ്‌ പണിക്കര്‍, സഹസംവിധാനം- അനൂപ്‌ പിള്ള, നിഥിന്‍ വിജയ്‌, കമല്‍ കാര്‍ത്തിക്‌, സെഫീരാ ഹെന്റി, വരുണ്‍ മേനോന്‍, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- സുമേഷ്‌ സാമുവല്‍, പ്ര?ഡക്‌്ഷന്‍ എക്‌സിക്യുട്ടീവ്‌- സുനിത്‌, പ്ര?ഡക്‌്ഷന്‍ മാനേജര്‍- പ്രതീഷ്‌.സണ്‍ ആഡ്‌സ് ആന്റ്‌ ഫിലിം പ്ര?ഡക്‌്ഷന്‍സിന്റെ ബാനറില്‍ ഡോ. പി.എ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

 

RELATED NEWS

Leave a Reply