ശ്രീനിവാസനും സംഗീതയും വീണ്ടും’നഗരവാരിധി നടുവില്‍ ഞാന്‍’

Theatre

ഒരു ഇടവേളയ്‌ക്കു ശേഷം സോഷ്യല്‍ സറ്റയറുമായി ശ്രീനിവാസന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കുടുംബജീവിതത്തിന്റെ പശ്‌ചാത്തലത്തില്‍ നഗരത്തിന്റെ ഊരാക്കുടുക്കില്‍ അകപ്പെട്ട ഒരു സാധാരണക്കാരന്റെ മുന്നോട്ടുള്ള യാത്രയിലെ അങ്കലാപ്പില്‍ സംഭവിക്കുന്ന അത്ഭുത ദൃശ്യങ്ങളാണ്‌ ശ്രീനിവാസന്റെ പുതിയ ചിത്രം.സത്യന്‍ അന്തിക്കാടിന്റെ ശിഷ്യന്‍ ഷിബു ബാലന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തിലാണ്‌ ശ്രീനിവാസന്റെ പുതിയ അവതാരം.ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നായികയാവുന്നത്‌ സംഗീതയാണ്‌. ചിന്താവിഷ്‌ടയായ ശ്യാമളയില്‍ ഇരുവരും ഒന്നിച്ചതാണ്‌. പ്രേക്ഷകരുടെ ഇഷ്‌ടകഥാപാത്രമായ ശ്യാമളയെ അനശ്വരമാക്കി സംഗീത, വീണ്ടും കുടുംബവിശേഷവുമായി ശ്രീനിവാസന്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്‌. ഈ ചിത്രത്തിലും ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടുതന്നെയാണ്‌ സംഗീത പ്രത്യക്ഷപ്പെടുന്നത്‌.ഇ-ഫോര്‍ എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ മുകേഷ്‌ ആര്‍. മേത്ത നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍, സംഗീത എന്നിവരെ കൂടാതെ ഇന്നസന്റ്‌, മനോജ്‌ കെ. ജയന്‍, ലാല്‍, വിജയരാഘവന്‍, ഭീമന്‍ രഘു, ശ്രീജിത്ത്‌ രവി, ഷൊഹൈബ്‌ ഖാന്‍ ഹനീഫ്‌ റാവുത്തര്‍, സുരേഷ്‌ നായര്‍, പാര്‍വ്വതി രഞ്‌ജിത്ത്‌ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വേണു ജോലി നഷ്‌ടപ്പെട്ട്‌ ഗള്‍ഫില്‍നിന്നും എത്തിയപ്പോള്‍ കണ്ട കാഴ്‌ചകള്‍ അത്ഭുതപ്പെടുത്തി. ഒപ്പം നിരാശയും. ഗള്‍ഫില്‍ ജോലി ചെയ്‌ത് സമ്പാദിച്ചതെല്ലാം സ്വന്തം കുടുംബത്തിനു നല്‍കി. സഹോദരങ്ങളും സഹോദരിമാരും ഇപ്പോള്‍ നല്ല നിലയിലായി.എല്ലാം നഷ്‌ടപ്പെട്ട്‌ എത്തിയ വേണുവിനെ സഹായിക്കാന്‍ ആരും തയാറായില്ല. വേണു പണ്ട്‌ സഹായിച്ചവരെല്ലാം വഴിമാറി നടന്നു. ഒടുവില്‍ ഒറ്റപ്പെട്ട വേണു വാടകവീട്ടില്‍ ഭാര്യ സുനിത, ഏക മകള്‍ സ്വാതി എന്നിവരുമായി ഒതുങ്ങിക്കഴിയുന്നു. ജീവിക്കാന്‍ വേണ്ടി ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റിക്കാരനായി മാറി വേണു.മകള്‍ സ്വാതിക്ക്‌ ഡോക്‌ടറാവാന്‍ മോഹം. അച്‌ഛന്‍ അത്‌ പ്രോത്സാഹിപ്പിച്ചില്ല. സ്വാതി ഉറച്ചുനിന്നെങ്കിലും സെലക്‌്ഷന്‍ ലഭിച്ചില്ല. പിന്നെയുള്ളത്‌ സ്വാശ്രയ കോളജാണ്‌. നാലുപതുലക്ഷം രൂപ വേണം അഡ്‌മിഷന്‌. മുന്നില്‍ യാതൊരു മാര്‍ഗവുമില്ല.എന്തു ചെയ്യുമെന്ന്‌ ആലോചിച്ചു നില്‍ക്കുമ്പോഴാണ്‌ പണ്ട്‌ നഗരത്തില്‍ താന്‍ വാങ്ങിയ അഞ്ചു സെന്റ്‌ ഭൂമിയെക്കുറിച്ച്‌ ഓര്‍ക്കുന്നത്‌. അന്വേഷിച്ചു കണ്ടുപിടിച്ചപ്പോള്‍ മൊത്തം പ്രശ്‌നമായിരുന്നു. അത്‌ സ്വന്തമാക്കാന്‍ വേണു നടത്തുന്ന ശ്രമങ്ങളും പ്രതിസന്ധികളും നര്‍മ്മരസത്തില്‍ അവതരിപ്പിക്കുകയാണ്‌ ഷിബു ബാലന്‍ ‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തില്‍.വേണുവായി ശ്രീനിവാസനും സുനിതയായി സംഗീതയും സ്വാതിയായി മഴവില്‍ മനോരമയിലെ ബാലാമണിയിലൂടെ ശ്രദ്ധേയയായ പാര്‍വ്വതി രഞ്‌ജിത്തും അഭിനയിക്കുന്നു.പപ്പുവാണ്‌ ക്യാമറാമാന്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക്‌ ഗോവിന്ദ്‌ മേനോന്‍ സംഗീതം പകരുന്നു. പ്ര?ഡക്‌്ഷന്‍ ഡിസൈനര്‍- ദില്‍ജിത്ത്‌ എം. ദാസ്‌, മേക്കപ്പ്‌- മനോജ്‌ അങ്കമാലി, വസ്‌ത്രാലങ്കാരം- ശരണ്യ ബിജു, സ്‌റ്റില്‍സ്‌- വിപിന്‍ വേലായുധന്‍, പരസ്യകല- ഓള്‍ഡ്‌ മങ്ക്‌, എഡിറ്റര്‍- രഞ്‌ജന്‍ എബ്രഹാം, അസോസിയേറ്റ്‌ ഡയറക്‌ടര്‍ ഷിജാദ്‌ ശ്രീജിത്ത്‌, സംവിധാന സഹായികള്‍- രവി, ബിനോയ്‌, അജിത്‌, പ്ര?ഡക്‌്ഷന്‍ മാനേജര്‍- ജിനു, പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌- നസീര്‍ കൂത്തുപറമ്പ്‌, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ജെ.പി. മണക്കാട്‌, എക്‌സിക്യൂട്ടീവ്‌ പ്ര?ഡ്യൂസര്‍- സി.വി. സാരഥി, ലൈന്‍ പ്ര?ഡ്യൂസര്‍- ഷൊഹൈബ്‌ ഖാന്‍ ഹനീഫ്‌ റാവുത്തര്‍, വിതരണം- ഇ. ഫോര്‍എന്റര്‍ടെയ്‌ന്‍മെന്റ്‌.

RELATED NEWS

Leave a Reply