സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ജിലേബി’

Theatre

പാലക്കാട്‌ ജില്ലയിലെ കിഴക്കന്‍ പ്രദേശമായ കാവശ്ശേരി പ്രകൃതിരമണീയമാണ്‌. പൂരങ്ങളുടെ ആവേശമുയരുന്ന കാവശ്ശേരി വിശാലമായ നെല്‍പ്പാടങ്ങളാല്‍ സമൃദ്ധമാണ്‌.നെല്‍കൃഷി നാടുനീങ്ങുകയും നെല്‍പ്പാടങ്ങളില്‍ ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ ഉയരുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത്‌ മലയാളത്തിലെ ഒട്ടേറെ ഗ്രാമീണചിത്രങ്ങളുടെ ചിത്രീകരണത്തിന്‌ കാവശ്ശേരി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.ബിഗ്‌ സ്‌ക്രീനില്‍ വിശാലമായ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും മധുരക്കള്ള്‌ ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും പാലക്കാടിന്റെ മുഖമുദ്രയായി നിറഞ്ഞിട്ടുണ്ട്‌.കാവശ്ശേരിയിലെ പാരമ്പര്യത്തിന്റെ പ്രൗഢിയുള്ള തറവാട്‌ മലയാളസിനിമയിലെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്‌. ഗ്രാമ്യസംസ്‌കൃതിയുടെ കഥ പറയുന്ന ദൃശ്യാവിഷ്‌കാരത്തിന്‌ ഏറ്റവും അനുയോജ്യമായ ലൊക്കേഷനാണ്‌ കാവശ്ശേരിയിലെ ഗ്രാമീണപ്രദേശങ്ങള്‍.നവാഗതനായ അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന ‘ജിലേബി’യെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുന്നത്‌ കാവശ്ശേരിയിലെ പഴയ തറവാട്ടിലാണ്‌. ഞങ്ങള്‍ കാവശ്ശേരിയിലെ വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍ കെ.പി.ഏ.സി. ലളിതയും കലിംഗ ശശിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള സീനുകള്‍ ചിത്രീകരിക്കുകയായിരുന്നു.ചിത്രീകരണത്തിന്റെ ഇടവേളയില്‍ സംവിധായകന്‍ അരുണ്‍ ശേഖറെ കണ്ടു. കഥയുടെ ചെറിയൊരു ആശയം മാത്രമാണ്‌ പുറത്തുവിടുന്നതെന്നും ആരോടും സിനിമയുടെ കഥ പറയേണ്ടെന്നാണ്‌ തിരുമാനമെന്നും പറഞ്ഞു.നൂറുശതമാനവും കാര്‍ഷികവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവ കര്‍ഷകനായ ശ്രീക്കുട്ടന്റെ ജീവിതാനുഭവങ്ങളിലൂടെയാണ്‌ ചിത്രം കടന്നുപോകുന്നതെന്ന്‌ അരുണ്‍ ശേഖര്‍ സിനിമാമംഗളത്തോടു പറഞ്ഞു.യുവകര്‍ഷകനായ ശ്രീക്കുട്ടന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ അമ്മയോടുള്ള സ്‌നേഹം സ്വന്തം മണ്ണില്‍ പിടിച്ചുനിര്‍ത്തുകയാണ്‌.മലയാളസിനിമയില്‍ അമ്മമാര്‍ക്ക്‌ സ്‌ഥാനമില്ലെന്ന നിരന്തരമായ പരാതികള്‍ക്ക്‌ പരിഹാരമെന്നോണം ഗ്രാമീണകഥ പറയുന്ന ഈ ചിത്രത്തില്‍ കെ.പി.ഏ.സി. ലളിത സ്‌നേഹമായിയായ അമ്മയായി നിറഞ്ഞുനില്‍ക്കുന്നുണ്ട്‌.ജയസൂര്യ നായകനാവുന്ന ജിലേബിയില്‍ രമ്യാ നമ്പീശന്‍, ശാരി, കെ.പി.ഏ.സി. ലളിത, വിജയരാഘവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാസ്‌റ്റര്‍ ഗൗരവ്‌മേനോന്‍, ശശി കലിംഗ, മഞ്‌ജു, ബേബി സയൂരി അരുണ്‍, മാസ്‌റ്റന്‍ മിനന്‍ എന്നിവരാണ്‌ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.കാവശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി ജിലേബിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്‌.ടൈറ്റില്‍ കാര്‍ഡ്‌:ബാനര്‍- ഈസ്‌റ്റ് കോസ്‌റ്റ് കമ്മ്യൂണിക്കേഷന്‍, രചന-സംവിധാനം: അരുണ്‍ ശേഖര്‍, നിര്‍മ്മാണം: ഈസ്‌റ്റ്കോസ്‌റ്റ് വിജയന്‍, എക്‌സിക്യൂട്ടീവ്‌ പ്ര?ഡ്യൂസര്‍- ചന്തു, ക്യാമറ- ആല്‍ബി, എഡിറ്റര്‍- ഇ.എസ്‌. സൂരജ്‌, കല- നാഥന്‍ മണ്ണൂര്‍, വസ്‌ത്രം- അരുണ്‍ മനോഹര്‍, മേക്കപ്പ്‌- ഹസന്‍ വണ്ടൂര്‍, സംഗീതം- ബിജിപാല്‍, ഗാനരചന- സന്തോഷ വര്‍മ്മ, വിജയന്‍ ഈസ്‌റ്റ്കോസ്‌റ്റ്- പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- മനോജ്‌ പൂങ്കുന്നം- ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- ജീവന്‍ ജോജോ, പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌: ഷിന്റോ ഇരിങ്ങാലക്കുട, മാനേജര്‍മാര്‍- സജി ചന്തിരൂര്‍, ദാസ്‌ വടക്കഞ്ചേരി, സഹസംവിധാനം- സുഹൈല്‍ എം. അലി, സനല്‍ വി. ദേവന്‍, ബാലശങ്കര്‍ വേണുഗോപാല്‍, വിനീത്‌ വിശ്വം, കോ-ഡയറക്‌ടര്‍- സന്ധ്യ ശേഖര്‍, സ്‌റ്റില്‍സ്‌- ഷിജാസ്‌ അബ്ബാസ്‌.

RELATED NEWS

Leave a Reply