അറിവിന്‍െറ ഉത്സവമായി വിജ്ഞാനോത്സവം

Malappuram, Uncategorized

പന്തലൂര്‍: വിദ്യാഭ്യാസ വകുപ്പിന്‍െറ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ആനക്കയം പഞ്ചായത്ത് തല യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം അറിവിന്‍െറ ഉത്സവമായി.
പന്തലൂര്‍ ഹൈസ്കൂളില്‍ നടന്ന പഞ്ചായത്ത് വിജ്ഞാനോത്സവം എഴുത്തുകാരനും ലൈബ്രറി കൗണ്‍സില്‍ അംഗവുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. പി.വി. അജയസിംഹന്‍, എം. അബ്ദുല്‍ അസീസ്, പി.പി. രാജേന്ദ്ര ബാബു, എം. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. കെ.സി. ജോഷി, അനീഷ്, രാജ്കുമാര്‍, വി.പി. ജയപ്രകാശ്, ശ്രീജ മുരളി, കെ.കെ. സലിം, ലിയാഖത്ത്, പി. മുരളി, ഉല്ലാസ് മഞ്ചേരി, എ. സരോജിനി, മോളി ജയപ്രകാശ്, കെ. വിജയലക്ഷ്മി, കെ. ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി. പരിഷത്ത് മഞ്ചേരി മേഖലാ പ്രസിഡന്‍റ് അഡ്വ. എം. അനൂപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ. ശ്രീധരന്‍ സ്വാഗതവും പി. റിജേഷ് നന്ദിയും പറഞ്ഞു.
പഞ്ചായത്തിലെ 23 വിദ്യാലയങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
എല്‍.പി വിഭാഗത്തില്‍ നെസ്ല തസ്നി, ആര്‍.എസ്. ആശംസ്, കെ. അശ്വിന്‍ (പന്തലൂര്‍), എം.പി. ഷഹീന്‍ (പാപ്പിനിപ്പാറ), എം. ഷംന, എം.പി. മുഹമ്മദ് ലബീബ് (പന്തലൂര്‍), വി.പി. ഫാത്തിമ (പാപ്പിനിപ്പാറ), യു.പി വിഭാഗത്തില്‍ വി.ടി. ഷഹ്മിദ് ഫാത്തിമ, നൂറ റഷ (ഇരുമ്പുഴി), ഷഹാന ഷറിന്‍ (ആനക്കയം), എം.കെ. ദില്‍ഷാന, കെ. നജ്വ, റിഫാന, ടി. ആദിത്യ (ഇരുമ്പുഴി), ഹൈസ്കൂള്‍ വിഭാഗത്തില്‍ എ. അഭിനവ്, ടി.പി. അന്‍ഷിദ, ഗായത്രി കൃഷ്ണ, അനന്തകൃഷ്ണന്‍, എ. അവിരാം, ഗോകുല്‍ കൃഷ്ണ, എ. നാജിയ എന്നിവര്‍ മേഖലാ വിജ്ഞാനോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

RELATED NEWS

Leave a Reply