കാണികൾക്ക് ദൃശ്യ വിരുന്നൊരുക്കി കുടമാറ്റം ;വർണ വിസ്മയങ്ങളിൽ നിറഞ്ഞ് വടക്കഞ്ചേരി

Festival, Uncategorized

വടക്കഞ്ചേരി :വടക്കഞ്ചേരി നാഗസഹായം -ഗണപതിസഹായം വേല മഹോത്സവം ആഘോഷിച്ചു .ഇരു ഭാഗക്കാരുടെയും പന്തലും ചമയങ്ങളും ചാരുതയോടെ നിൽക്കുമ്പോൾ അതിലും തലയെടുപ്പോടെയായിരുന്നു ഗജവീരന്മാരുടെ എഴുന്നള്ളത്ത് .വൈകീട്ട് 3.30 യോടെ ആരംഭിച്ച കുടമാറ്റം കാണികളെ ആവേശഭരിതരാക്കി .കലയുടെ മികവ് കുടകളിൽ കാണാമായിരുന്നു.കൃഷ്ണൻ ,ഗണപതി ,തുടങ്ങി പല രൂപത്തിലും നിറത്തിലുമുള്ള വൈവിധ്യമാർന്ന കുടകൾ ഉയർന്നു പൊങ്ങി .കുടമാറ്റത്തിന് ശേഷം രാത്രി 9 ന് വെടിക്കെട്ടും നടന്നു .

RELATED NEWS

Leave a Reply