ഗ്രീൻ തൃത്താല, ക്ലീൻ തൃത്താല ‘ ക്ലീനാവാനൊരുങ്ങി തൃത്താല പഞ്ചായത്ത്.

Uncategorized

 

പട്ടാമ്പി :ഗ്രീൻ തൃത്താല, ക്ലീൻ തൃത്താല പദ്ധതിയിലൂടെ ക്ലീനാവാനൊരുങ്ങുകയാണ് തൃത്താല ഗ്രാമപഞ്ചായത്ത്.

പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ്  പദ്ധതി നിർവ്വഹണത്തിനൊരുങ്ങുന്നത്.

വീടുകളിൽ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള ജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശം.ഇതുവഴി പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യവ്യാപനം തടയുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീയുമായി സഹകരിച്ചായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.

പദ്ധതി മുഴുവനായി യാഥാർഥ്യമാവുന്നതോടെ പഞ്ചായത്തിലെ നൂറോളം വനിതകൾക്ക് തൊഴിൽ ലഭിക്കും.

ഗ്രീൻ തൃത്താല, ക്ലീൻ തൃത്താല പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ ഇരുപത്തിനാലിന് വൈകുന്നേരം നാലിന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പരിസരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണകുമാർ അദ്ധ്യക്ഷനാവും.ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. പുഷ്പജ തുടങ്ങിയവർ പങ്കെടുക്കും.

 ഉദ്ഘാടനത്തോടനുബന്ധിച്ച് പാലിയേറ്റീവ് വാഹനത്തിന്റ കൈമാറ്റവും മന്ത്രി നിർവ്വഹിക്കും. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം രോഗികകൾക്കും, നൂറിലധികം കിടപ്പ് രോഗികൾക്കും വാഹനത്തിന്റെ പ്രയോജനം ലഭിക്കും. രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നതിനാവശ്യമായ വാഹനമാണ് സാന്ത്വന പരിചരണ വിഭാഗത്തിന് കൈമാറുന്നത്.

RELATED NEWS

Leave a Reply