ചെർപ്പുളശ്ശേരി തോൽവി സി പി എം വിലയിരുത്തുന്നു….പി മുരളി മോഹൻ

Editorial, Uncategorized

ചെർപ്പുളശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പിൽ എല് ഡി എഫ് മുന്നണി പരാജയപ്പെട്ട കാരണങ്ങൾ സി പി എം വിലയിരുത്തുന്നു . 35 വര്ഷമായി ആധിപത്യം സ്ഥാപിച്ചു വന്ന ഭരണമാണ് യു  ഡി എഫ് പിടിച്ചെടുത്തത് .വാർഡ്‌ വിഭജനം മുതൽ പോളിംഗ് വരെ യു ഡി എഫ് നടത്തിയ അതീവ ശ്രദ്ധ പാര്ട്ടി വിലയിരുത്തി .ബി ജെ പി യുമായി ചില വാർഡുകളിൽ ധാരണ ഉണ്ടായതാണ് തോൽവിയുടെ പ്രധാന കാരണമെന്നു എല് ഡി എഫ് കണ്‍വീനർ കെ ബാലകൃഷ്ണൻ പറഞ്ഞു .അതിന്റെ ഉദാഹരണം മുതിർന്ന കോണ്ഗ്രസ് നേതാവ് ഓ രാമു കാവുവട്ടത്തു പരാജയപെട്ടതാണ് .അവിടെ കൊണ്ഗ്രെസ്സ് ബി ജെ പി യെ സഹായിച്ചു കെ ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു .10552 വോട്ടു എല് ഡി എഫിന് ലഭിച്ചപ്പോൾ 8678 വോട്ടു മാത്രമേ യു ഡി എഫ് നേടിയുള്ളൂ അതായതു ഇവിടെ വോട്ടു ചോര്ച്ച നടന്നിട്ടില്ല 3350 വോട്ടു ബി ജെ പി നേടി .പുതിയതായി കൂട്ടിച്ചേര്ത്ത വാർഡുകൾ ഒഴിവാക്കുമ്പോൾ 9404 വോട്ടുകൾ എല് ഡി എഫിന് ലഭിച്ചു അതായതു 1995 വോട്ടുകൾ അധികം .എന്നാൽ എൽഡി എഫിൽ അടിയൊഴുക്കുകൾ നടന്നിട്ടുണ്ടെന്ന് ചിലർ പറയുന്നു .മുതിർന്ന ചില നേതാക്കളുടെ പിടിപ്പുകേടുകളും സ്ഥാനാർഥി നിർണയത്തിലെ അപാകതയും പാര്ട്ടിക്കു പ്രഹരമേൽപ്പിച്ചു.ഭരണ മാറ്റം ആഗ്രഹിക്കുന്ന ഒരു ജനത മാറി വോട്ടുചെയ്തതാണ് യു ഡി എഫ് വിജയിക്കാൻ പ്രധാന കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .ഏതായാലും 2 ബി ജെ പി അംഗങ്ങളുടെ നിലപാടുകൾ നിര്ണായക മാവും .

 

RELATED NEWS

Leave a Reply