തൃക്കടേരി  സജ്‌ന യുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Crime, Uncategorized

Cherppulassery  ; തൃക്കടേരി ആറ്റാശ്ശേരി സ്വദേശി കിളായിൽ റഷീദ് ന്റെ മകൾ സജ്‌ന (22)തൂത യിലെ ഭർതൃഗൃഹത്തിൽ വെച്ച് 2015 മെയ് 7നു മരണപ്പെട്ടത് .ഒൻപത് മാസങ്ങൾക്കു ശേഷം പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തിയിരുന്നു   .പോസ്റ്റ്മോർട്ടം റിപോർട് ലും ഫോറൻസിക് റിപ്പോർട്ട് ലും കഴുത്തിലേല്പിച്ച സമ്മർദ്ദം ആവാം മരണ കാരണം എന്ന് കണ്ടെത്തിയിരുന്നു ,എന്നാൽ ലോക്കൽ പോലീസ് കേസ് എഴുതിത്തള്ളുകയായിരുന്നു .സജ്‌ന യുടെ മരണത്തിലെ ദുരൂഹത നീക്കണംഎന്നാവശ്യപ്പെട്ടു തൃക്കടേരിയിൽ ആക്ഷൻ കൌൺസിൽ രൂപീകരിക്കുകയും ചെയര്മാന് ആയി കെ കെ നാരായന്കുട്ടി യെയും കൺവീനർ ആയി മുഹമ്മദ് അഷ്‌റഫ് നെയും തിരഞ്ഞെടുത്തിരുന്നു . ആക്ഷൻ കൌൺസിൽ ന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത് .

RELATED NEWS

Leave a Reply