നിർധന കുടുംബത്തിന് വീടിന്റെ അറ്റകുറ്റ പണികൾ തീർത്ത് കൊടുത്ത് ഷൊർണൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി

main-news, Uncategorized

ചെർപ്പുളശ്ശേരി മണ്ടക്കരിയിലെ കുളങ്ങര കാട്ടിൽ ഖദീജയുടെ കുടുംബത്തിന് ഷൊർണൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് അറ്റകുറ്റ പണികൾ തീർത്ത് കൊടുത്തു . ദിവസങ്ങൾക്ക് മുൻപ് മാതാവിനോടൊപ്പം പോയപ്പോൾ തെരുവ് നായയുടെ കടിയേറ്റ മുഹമ്മദ് യാസിം സുബ്ഹാൻ എന്നിവരുടെ വീട് സന്ദർശിച്ച ലീഗ് പ്രവർത്തകർ വീടിന്റെ ശോചനീയാവസ്ഥ കണ്ടിട്ടാണ് സഹായവുമായി രംഗത്തെത്തിയത് പൊട്ടിയ ഓടുകളും ചിതലരിച്ച കൈക്കോലുകളും മാറ്റിവെച്ചു .കിണർ ശുചീകരിച്ച് ആൾമറയും നിർമിച്ചു കൊടുത്തു .നിർധന കുടുംബത്തിന് സാമ്പത്തിക സഹായവും പ്രവർത്തകർ നൽകി .യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ചെർപ്പുളശ്ശേരി ,വാർഡ് കൗൺസിലർ ഷീബ കക്കാട്ടിൽ ,ഇക്ബാൽ ദുറാനി ,അബു പാലക്കാടൻ ,ഹാഷിം മുഹമ്മദ് ,സെയ്തലവി ,അബാസ് നീരാണി ,ഷഫീഖ് ,ഷഫീൽ തുടങ്ങിയവർ നേതൃത്വം നൽകി

RELATED NEWS

Leave a Reply