നെഞ്ചുവേദന ഇത് കൊണ്ടുമാവാം…

Health Tips, Uncategorized

 

ഹാര്‍ട്ട് അറ്റാക്കും, അസിഡിറ്റി പ്രശ്‌നങ്ങളുമല്ലാതെ നെഞ്ചിന്റെ ഒരു വശത്ത് മാത്രമായി വേദന വരാം…ഇതിനുള്ള പ്രധാന കാരണങ്ങളാണ് ചുവടെ.

വാരിയെല്ലുകള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളും ഒടിവുമെല്ലാം ഈ ഭാഗത്തു വേദനയുണ്ടാകുന്നതിനുള്ള ഒരു കാരണമാകാറുണ്ട്.
ലംഗ്‌സ് ടിഷ്യൂവിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതും ഷിംഗിള്‍സ് പോലുള്ള വൈറല്‍ ഇന്‍ഫെക്ഷനുകളുമെല്ലാം വേദനയ്ക്കു കാരണമാകാറുണ്ട്.
നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. ആസ്‌ബെറ്റോസുമായി അടുത്തിടപഴകുമ്പോഴുണ്ടാകുന്ന മെസോതെലിയോമ എന്ന ക്യാന്‍സറിനും ഈ വേദനയുണ്ടാക്കാന്‍ കഴിയും.
ഈ ഭാഗത്തെ തരുണാസ്ഥികളിലുണ്ടാകുന്ന സ്‌ട്രെയിനും മുറിവും വീക്കവുമെല്ലാം ചിലപ്പോള്‍ നെഞ്ചുവേദനയുണ്ടാക്കും.നാഡികള്‍ അല്‍പം അമര്‍ന്നാല്‍പ്പോലും.
ശ്വാസകോശക്ഷയം, ന്യൂമോണിയ പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നെഞ്ചിന്റെ ഒരു വശത്തു മാത്രമുണ്ടാകുന്ന വേദന. ബ്രോങ്കൈറ്റിസിനും ചിലപ്പോള്‍ ഇതുണ്ടാകാറുണ്ട്.
മസിലുകള്‍ക്കുണ്ടാകുന്ന സ്‌ട്രെയിന്‍ ചിലപ്പോള്‍ ഈ ഭാഗത്തെ വേദനയ്ക്കു കാരണമാകാറുണ്ട്. ഇത് ഭാരമുയര്‍ത്തിയതു കാരണമോ തുടര്‍ച്ചയായി ചുമയ്ക്കുന്നതു കാരണമോയെല്ലാം ഉണ്ടാകാം.

RELATED NEWS

Leave a Reply