പുത്തനാല്‍ക്കല്‍  ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം

Devotional, Uncategorized

ചെര്‍പ്പുളശ്ശേരി: കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് . പുത്തനാല്‍ക്കല്‍  ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം തെളിഞ്ഞു. ഇത്തവണ ആദ്യമായാണ് തൃക്കാര്‍ത്തിക നാളില്‍ ക്ഷേത്ത്രതില്‍ ലക്ഷദീപാര്‍ച്ചന നടത്തുന്നത്. ക്ഷേത്രത്തിനു മുന്‍വശത്തും പിന്നിലെ മൈതാനത്തും ദീപം തെളിയിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രം തന്ത്രി ഉണ്ണി നമ്പൂതിരിപ്പാട്, മേല്‍ശാന്തി അഷ്ടമൂര്‍ത്തി നമ്പൂതിരി, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മോഴിക്കുന്നത്ത് ദാമോദരന്‍ നമ്പൂതിരി, ഇല്ലിക്കോട്ടുകുര്‍ശ്ശി മേല്‍ശാന്തി ടി എം നാരായണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി അംഗം ഒ രാമു, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍, നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഏരിയ കമ്മിറ്റി അംഗം വി കെ പി വിജയനുണ്ണി എന്നിവര്‍ ക്ഷേത്രത്തിനു മുമ്പില്‍ തയ്യാറാക്കിയ ഭദ്രദീപം തെളിയിച്ചതോടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിനു ചുറ്റും ഒരുക്കിയ ചെരാതുകളില്‍ ദീപം പകര്‍ന്നു. ഇതോടെ ക്ഷേത്രവും പരിസരവും ദീപപ്രഭയാല്‍ ജ്വലിച്ചു. ക്ഷേത്രത്തിനകത്തും പ്രത്യേക ദീപസ്തംഭങ്ങള്‍ ഒരുക്കിയിരുന്നു.
 

RELATED NEWS

Leave a Reply