വെള്ളിനേഴി കലാഗ്രാമം ..രൂക്ഷവിമർശനവുമായി പി കെ ശശി എം എൽ എ

main-news, Uncategorized

കൊട്ടിഘോഷിച്ച കലാഗ്രാമം നിർമ്മാണത്തിൽ അതൃപ്തി അറിയിച്ചു പി കെ ശശി എം എൽ എ .സമൂഹത്തിന്റെ സമ്പത്തു കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും എം എൽ എ പറഞ്ഞു . 55 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കെട്ടിടം ഒരു തുള്ളി വെള്ളമില്ലാതെ വെറും ഹോളോ ബ്രിക്സ് ഉപയോഗിച്ചാണ് പണിതിട്ടുള്ളത് .ഏതൊരാൾക്കും ഇതിനു ചിലവായ പണം എത്രയെന്നു പറയാൻ കഴിയും .ഹാബിറ്റാറ്റ് പോലുള്ള സ്ഥാപനം ഇതിനെ നിസ്സാരവത്കരിച്ചതു ശരിയായില്ല .ഇതിൽ ടൂറിസം വകുപ്പിനും ,നിലവിലുള്ള കമ്മിറ്റിക്കും പങ്കുണ്ട് .ഇങ്ങിനെ പോയാൽ ഗൗരവമായി കാണേണ്ട വർക്കുകൾ പലതും ജനങ്ങൾ ഏറ്റെടുക്കേണ്ടി വരും .അനുഗ്രഹ വിഷനോട് സംസാരിക്കുകയായിരുന്നു എം എൽ എ പി കെ ശശി .കൂടുതൽ അറിയാൻ അനുഗ്രഹവിഷൻ വെബ് ടി വി സന്ദർശിക്കുക .www.anugrahavision.com/webtv

RELATED NEWS

Leave a Reply