സി പി ഐ എം ഏരിയ കമ്മിറ്റിയിൽ കെ പി വസന്തയും ,കെ ഗംഗാധരനും

Local News, Uncategorized

കെ ബി സുഭാഷ് വീണ്ടും ഏരിയ സിക്രട്ടറി  ..കൈലിയാട് നടന്നുവന്ന  C P I M  ഏരിയ സമ്മേളനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചു കെ പി വസന്തയും ,കെ ഗംഗാധരനും വിജയം നേടി .കെ ബാലകൃഷ്ണൻ ,ഓ സുലേഖ എന്നിവരാണ് പുറത്തു പോയത് .19 അംഗ പാനലിനെതിരെ 10 പേരാണ് മത്സരിച്ചത് .പി രാമ ചന്ദ്രൻ ,അബ്ദുൽ നാസർ ,പി കെ മുഹമ്മദ് ഷാഫി എന്നിവർ പുതുമുഖങ്ങളായി കമ്മിറ്റിയിൽ എത്തി .
മുതിർന്ന നേതാവിനെതിരെ രൂക്ഷ വിമർശനം
ചെർപ്പുളശ്ശേരിയിലെ തലമുതിർന്ന നേതാവിനെതിരെ കമ്മിറ്റിയിൽ രൂക്ഷ വിമർശനമുണ്ടായി .ഭൂമാഫിയകളുമായി ഒത്തുകളിച്ചു ചുളുവിൽ പണം നേടാൻ ശ്രമിക്കുന്നു എന്ന് അണികൾ തുറന്നടിച്ചു .ഇതുമൂലം നഗരസഭാ ഭരണം നഷ്ടപ്പെട്ടതായും ചിലർ പറഞ്ഞു .ഓ സുലേഖ ,നന്ദകുമാർ എന്നിവർ നഗരസഭയിലേക്കു മത്സരിക്കാൻ പാടില്ലായിരുന്നെന്നും ഇത് ഭരണം പോകാൻ കരണമായതായും ചിലർ അഭിപ്രായപ്പെട്ടു .ഏരിയ സിക്രട്ടറിയുടെ ഇടപെടലിനെയും പലരും വിമർശിച്ചു .

RELATED NEWS

Leave a Reply