anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

2026 ലെ പൂന്താനം -ജ്ഞാനപ്പാന പുരസ്‌കാരം വൈക്കം രാമചന്ദ്രന്.

ഗുരുവായൂർ. മലയാളത്തിൽ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2023, 2026 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ക്കായി പ്രൊഫ.വി മധുസൂദനൻ നായർ, ശ്രീ വൈക്കം രാമചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്‌ത സ്വർണ്ണപ്പതക്കവും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പൂന്താന ദിനമായ ഫെബ്രുവരി 22 ഞായറാഴ്‌ച രാവിലെ 10.30 ന് പൂന്താനം ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി .വി.എൻ വാസവൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .കെ.പി.വിശ്വനാഥൻ, ഡോ.വി.ആർ.മുരളീധരൻ, ഡോ.പി.നാരായണൻ നമ്പൂതിരി എന്നിവരടങ്ങുന്ന പുരസ്‌കാര നിർണ്ണയ സമിതിയുടെ ശുപാർശ ഇന്നു ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം അംഗീകരിക്കുകയായിരുന്നു. ഭക്തികാവ്യരചനാ രംഗത്ത് ശ്രദ്ധേയനാണ് വൈക്കം രാമചന്ദ്രൻ. ചോറ്റാനിക്കര, ശബരിമല തുടങ്ങി മുപ്പതിലധികം ക്ഷേത്രങ്ങളുടെ ഉണർത്തുപാട്ടുകൾ, ശ്രീഗുരുവായൂരപ്പൻ്റെയും ശ്രീപൂർണ്ണത്രയീശൻ്റെയുമടക്കം നിരവധി ദേവിദേവന്മാരുടെ കേശാദിപാദവർണ്ണനകൾ, ആയിരത്തിലധികം കീർത്തനങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങിയവയുടെ രചയിതാവുമാണ് അദ്ദേഹം. ഗുരുവായൂരിലെ പ്രസിദ്ധമായ മരപ്രഭു ശില്പത്തിലെ ശ്ലോകം എഴുതിയതും രാമചന്ദ്രനാണ്.

ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ്.ബി. നായർ, .കെ.എസ്.ബാലഗോപാൽ, ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.

Spread the News

Leave a Comment

IMG 20260806 WA0051