anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ ഗുരുതര പരുക്ക്; ഇടുപ്പെല്ലിന് പൊട്ടലെന്ന് സംശയം

ചെന്നൈ:. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രശസ്ത നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെന്നൈയിൽ നടന്നു വന്നിരുന്ന ഒരു പ്രൊജക്റ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ശാരീരികമായി വളരെ ബുദ്ധിമുട്ടുള്ള ഒരു നൃത്ത-ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് രശ്മികയ്ക്ക് അപകടം സംഭവിച്ചത്.
ആക്ഷൻ കൊറിയോഗ്രാഫറുടെ നിർദ്ദേശപ്രകാരം കടുപ്പമേറിയ ചില മൂവുകൾ ചെയ്യുന്നതിനിടെയാണ് നടി നിയന്ത്രണം വിട്ട് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ താരത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ പൊട്ടലുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
പരുക്ക് കണ്ടുനിന്നവരും അണിയറ പ്രവർത്തകരും ഉടൻ തന്നെ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയും നടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. രശ്മികയ്ക്ക് നിലവിൽ വിദഗ്ദ്ധ ചികിത്സ നൽകി വരികയാണ്. ഇടുപ്പെല്ലിനേറ്റ പരുക്കിന്റെ ആഴവും തീവ്രതയും അറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തെന്നിന്ത്യൻ സിനിമകളിലെ തിളങ്ങുന്ന താരമായ രശ്മികയുടെ പരുക്ക് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. നടിയുടെ വേഗത്തിലുള്ള സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ച് സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് ആശംസകൾ നേരുന്നത്. രശ്മികയുടെ സിനിമകളുടെ ചിത്രീകരണം ഇതോടെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051