anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓക്‌സിജനില്‍ സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു

നടി മമിത ബൈജു ആദ്യവില്‍പ്പന നടത്തി

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു. ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസിഡറും നടിയുമായ മമിത ബൈജു ആദ്യവില്‍പ്പന നടത്തി. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഓക്‌സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ഓക്‌സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ മൊബൈല്‍ ഡിവിഷന്‍ ഹെഡ് സി.ആര്‍. ഗീവര്‍ഗീസ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ.അമല്‍ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ ഡിസൈനും ശക്തമായ ഹാര്‍ഡ്വെയറും എഐ സവിശേഷതകളുമാണ് സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ പ്രധാന ആകര്‍ഷണം.
ഫോള്‍ഡ് എട്ടില്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍, 4800 mAh ബാറ്ററി, 3,000 നിറ്റ്‌സ് ബ്രൈറ്റ്നസ്സുള്ള ഡിസ്പ്ലേ, ഫ്‌ലെക്‌സ് ടൈറ്റാനിയം ടെക്‌നോളജി, ഇരട്ട 50 എംപി ക്യാമറകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.
8 ഇഞ്ച് പ്രധാന ഡിസ്പ്ലേയുമായി എത്തുന്ന ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രായില്‍ 200 എംപി പ്രധാന ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് ക്യാമറ, 8K വീഡിയോ റെക്കോഡിങ്, 5,000 mAh ബാറ്ററി, 45W ഫാസ്റ്റ് ചാര്‍ജിങ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വെറും 180 ഗ്രാം മാത്രം ഭാരമുള്ള ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 8-ല്‍ 50 എംപി ക്യാമറയും ഫ്‌ലെക്‌സ് വിന്‍ഡോ സൗകര്യവുമുണ്ട്. വ്യക്തിഗത നിര്‍ദേശങ്ങള്‍ നല്‍കുന്ന ഗാലക്‌സി എഐ, നൗ ബ്രീഫ്, ജെമിനി ഇന്റലിജന്റ്‌സ്് തുടങ്ങിയ എഐ ഫീച്ചറുകളും, വണ്‍ യു.ഐ 9, സാംസങ് നോക്‌സ് വോള്‍ട്ട് സുരക്ഷാ സംവിധാനങ്ങളുമുണ്ട്. എല്ലാ മോഡലുകള്‍ക്കും 30 മാസത്തെ സീറോ ഡൗണ്‍ പേയ്മെന്റോടെയുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. പ്രീ ബുക്കിംഗ്് ഓഫര്‍ ഓഗസ്റ്റ് ആറ് വരെ ലഭ്യമാണ്. ഫോണ്‍: 9020100100.

Spread the News

Leave a Comment

IMG 20260806 WA0051