anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക ‘ആസ്റ്റർ ജനറ്റിക് സ്റ്റഡി’ പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

IMG 20260813 WA0116(1)

കൊച്ചി, 13 ഓഗസ്റ്റ് 2026: രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ പാരമ്പര്യ രോഗസാധ്യതകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും, വ്യക്തിഗത ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന അത്യാധുനിക ‘ആസ്റ്റർ ജനറ്റിക് സ്റ്റഡി’ ഡിഎൻഎ സ്‌ക്രീനിംഗ് പ്രോഗ്രാമിന് ആസ്റ്റർ മെഡ്‌സിറ്റി തുടക്കമിട്ടു. ഷുഗർ സ്ട്രിങ്സ് എഐയുമായി സഹകരിച്ചാണ് ഈ ജനറ്റിക് ടെസ്റ്റ് വികസിപ്പിച്ചിരിക്കുന്നത്.

സാധാരണ ഹെൽത്ത് ചെക്കപ്പുകൾ നിലവിലുള്ള ആരോഗ്യസ്ഥിതി മാത്രം വിലയിരുത്തുമ്പോൾ, ഈ അത്യാധുനിക പരിശോധന വ്യക്തികളുടെ ഡിഎൻഎ ഘടന വിശദമായി വിശകലനം ചെയ്യുന്നു. ക്യാൻസർ, ഹൃദ്രോഗങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പാരമ്പര്യ രോഗസാധ്യതകൾ വളരെ മുൻകൂട്ടിത്തന്നെ കണ്ടെത്താനും, അതിനനുസരിച്ച് മുൻകരുതലുകൾ എടുക്കാനും കൃത്യമായ ചികിത്സാ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇത് സഹായിക്കുന്നു.

ഡിഎൻഎയിലെ എല്ലാ ജീനുകളും പരിശോധിച്ച് വ്യക്തിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമഗ്രമായ വിവരങ്ങളാണ് ഈ പാക്കേജ് നൽകുന്നത്. പാരമ്പര്യമായി വരാൻ സാധ്യതയുള്ള 188 തരം ക്യാൻസറുകൾ, 302 ഹൃദ്രോഗാവസ്ഥകൾ, മറ്റ് 6,952 പാരമ്പര്യ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഈ പരിശോധനയിലൂടെ ലഭ്യമാകും. കൂടാതെ, മുന്നൂറിലധികം മരുന്നുകൾ ഓരോ വ്യക്തിയുടെയും ശരീരത്തിൽ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കൃത്യമായി വിലയിരുത്തുന്നതിലൂടെ പാർശ്വഫലങ്ങൾ ഒഴിവാക്കി പ്രിസിഷൻ മെഡിസിൻ രീതിയിലുള്ള കൃത്യവും അന്യോജ്യവുമായ വ്യക്തിഗത ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നു.

“രോഗികൾക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യവും പ്രയോജനമുള്ളതുമായ വിവരങ്ങൾ നൽകാൻ ഈ ജനറ്റിക് പഠനത്തിന് സാധിക്കും. വിദഗ്ധരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്ന ഈ സേവനം പ്രതിരോധത്തിലൂന്നിയ ചികിത്സാരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കും.” ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു.

കാരണം കണ്ടെത്താനാകാത്ത ദീർഘകാല രോഗങ്ങളുടെ യഥാർത്ഥ ഉറവിടം വ്യക്തമാക്കാനും, വരുംതലമുറകളിലേക്ക് പാരമ്പര്യ രോഗങ്ങൾ പകരുന്നത് തടയാനും സഹായിക്കുന്നതാണ് ഈ പരിശോധനയെന്ന് ഷുഗർ സ്ട്രിങ്സ് എഐ സ്ഥാപകനും സിഇഒയുമായ ടോണി ജോസ് പറഞ്ഞു.

കുടുംബത്തിൽ ക്യാൻസർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ പശ്ചാത്തലമുള്ളവർക്കും, ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികൾക്കും ഈ ജനറ്റിക് പരിശോധന ഏറെ പ്രയോജനകരമായിരിക്കും. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ മെഡിക്കൽ ജനറ്റിക്സ് കൺസൾട്ടന്റ് ഡോ. ദേവി ശരണ്യ എസ്., ആസ്റ്റർ വെൽനസ് സീനിയർ കൺസൾട്ടന്റ് ഡോ. ബിജാൻ ജോൺ സക്കറിയ എന്നിവരും പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051