anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എ. ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തിന് വാക്ക് പാലിച്ച് സർക്കാർ; മകൾ നിരഞ്ജനയ്ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസർ നിയമന ഉത്തരവ് കൈമാറി

തിരുവനന്തപുരം. അന്തരിച്ച കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ. സമാശ്വാസ തൊഴിൽദാന പദ്ധതി (ആശ്രിത നിയമനം) പ്രകാരം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി ഔദ്യോഗികമായി കൈമാറി. ആരോഗ്യമന്ത്രി കെ മുരളിധരനും ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നിരഞ്ജന നേരിട്ടെത്തിയാണ് നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷയും ചടങ്ങിൽ സന്നിഹിതയായിരുന്നു. നവീൻ ബാബുവിന്റെ വിയോഗത്തെ തുടർന്ന് കുടുംബത്തിന്റെ ദയനീയ സ്ഥിതിയും യോഗ്യതയ്ക്കനുസരിച്ചുള്ള ആശ്രിത നിയമനത്തിനായുള്ള അപേക്ഷയും പരിഗണിച്ചാണ് സർക്കാർ ഈ അടിയന്തര നടപടി സ്വീകരിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051