പാലക്കാട്: ഇന്ത്യയിലെ മുൻനിര അടുക്കള, വീട്ടുപകരണ ബ്രാൻഡുകളിലൊന്നായ പ്രസ്റ്റീജ്, പാലക്കാട് ചക്കാന്തറയിൽ തങ്ങളുടെ ഏറ്റവും പുതിയ പ്രസ്റ്റീജ് എക്സ്ക്ലൂസീവ് സ്റ്റോർ തുറക്കുന്നതായി പ്രഖ്യാപിച്ചു. ഇത് പ്രസ്റ്റീജിന്റെ കേരളത്തിലെ റീട്ടെയിൽ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. പാലക്കാട്ടെ ബ്രാൻഡിന്റെ രണ്ടാമത്തെ എക്സ്ക്ലൂസീവ് സ്റ്റോർ കൂടിയാണിത്. മാത്രമല്ല, കേരളത്തിലെ പ്രസ്റ്റീജിന്റെ റീട്ടെയിൽ സാന്നിധ്യം 65 സജീവ സ്റ്റോറുകളിലേക്ക് എത്തിക്കുന്നു ഇത്.ഉത്സവ സീസണിനും പരമ്പരാഗത ഓണം സദ്യയ്ക്കും കുടുംബങ്ങൾ തയ്യാറെടുക്കുന്ന വേളയിൽ തീർത്തും പ്രധാനമായ ഒരു സമയത്താണ് കേരളത്തിൽ ഈ പുതിയ സ്റ്റോർ വരുന്നത്. വിപുലവും പ്രിയപ്പെട്ടതുമായ സദ്യാനുഭവം ഒരുക്കുന്നതിൽ ആധുനിക പാചക ഉപകരണങ്ങളുടെയും മറ്റ് വീട്ട് ഉപകരണങ്ങളുടെയും പങ്ക് ആഘോഷിച്ചുകൊണ്ട് പ്രസ്റ്റീജ് അതിന്റെ ഉത്സവ പ്രചാരണമായ “ദി പ്രസ്റ്റീജ് ഓഫ് എവരി സദ്യ”യെ ജീവസുറ്റതാക്കുന്നു.
സ്റ്റോർ ഉദ്ഘാടന വേളയിൽ പ്രശസ്ത എക്സിക്യൂട്ടീവ് ഷെഫ് ഗോപാലകൃഷ്ണ നിള നടത്തിയ പ്രത്യേക തത്സമയ പാചക പ്രദർശനം ഉണ്ടായി. കേരളത്തിന്റെ രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രസ്റ്റീജ് പാചക ഉപകരണങ്ങളുടെയും മറ്റ് വീട്ട് ഉപകരണങ്ങളുടെയും വൈവിധ്യം ഇതിലൂടെ പ്രദർശിപ്പിച്ചു. പ്രസ്റ്റീജ് സ്മാർട്ട് കുക്കിൽ തയ്യാറാക്കിയ പായസം പോലുള്ള പ്രിയപ്പെട്ട വിഭവങ്ങൾ, എയർ ഫ്രയറിൽ തയ്യാറാക്കിയ ബിന്ദി ഫ്രൈ, മഷ്റൂം 65, പപ്പടം, വറുത്ത നിലക്കടല എന്നിവ ഉൾപ്പെടെയുള്ള വിഭവങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ചക്കാന്തറയിലെ പുതിയ പ്രസ്റ്റീജ് എക്സ്ക്ലൂസീവ് സ്റ്റോർ പാചക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയിലുടനീളമായുള്ള പ്രസ്റ്റീജിന്റെ വിപുലമായ ഉൽപ്പന്ന നിരയിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നു. ഉത്സവ സീസണിന് മുമ്പ് അടുക്കളകൾ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഒരു ലക്ഷ്യസ്ഥാനം നൽകുന്നു അത്.
ഉത്സവത്തിന്റെ ആവേശം വർധിപ്പിക്കുന്നതിനായി വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലായി പ്രത്യേക പ്രമോഷനുകളും ഉറപ്പായ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് സ്റ്റോർ വാഗ്ദാനം ചെയ്യും. സ്റ്റോർ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സന്ദർശകർക്ക് ഓൺ-ദി-സ്പോട്ട് മത്സരങ്ങൾ, സ്പിൻ-ദി-വീൽ ആക്റ്റിവിറ്റികൾ, മറ്റ് ഇടപഴകൽ അനുഭവങ്ങൾ എന്നിവയിൽ പങ്കെടുക്കാം.കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന റീട്ടെയിൽ ശൃംഖലയിലൂടെ, സാംസ്കാരികമായി പ്രസക്തമായ അവസരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിനൊപ്പം, പ്രധാന വിപണികളിലുടനീളം ലഭ്യത ശക്തിപ്പെടുത്തുന്നത് പ്രസ്റ്റീജ് തുടരുന്നു.ചക്കാന്തറയിലെ പ്രസ്റ്റീജ് എക്സ്ക്ലൂസീവ് – വിജയ പ്ലാസ, ചക്കാന്തറ ജംഗ്ഷൻ, ഷൊർണൂർ റോഡ്, പള്ളിപ്പുറം, പാലക്കാട്, കേരളം – 678006 എന്ന വിലാസത്തിലാണ് സ്ഥിതി ചെയ്യുന്നത്.