anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല. വി ബാബുരാജ്

പാലക്കാട് റെയ്ല്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള കേന്ദ്ര റെയിൽവേമന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുകയെന്നു കെപിസിസി സെക്രട്ടറി വി ബാബുരാജ് പറഞ്ഞു.

മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന്‌ തീർച്ചയാണ്.
കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന്‍ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.
ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. ട്രാന്‍സ്ഫര്‍, സ്ഥാനകയറ്റം തുടങ്ങിയവയെല്ലാം പുനര്‍ക്രമീകരിക്കേണ്ടി വരും. മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്തി മൈസൂരു ഡിവിഷനില്‍ ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നടപ്പിലാക്കിയാല്‍ മംഗളൂരു തുറമുഖം ഉള്‍പ്പെടെ മൈസൂര്‍ ഡിവിഷന്റെ കീഴിലാകും. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിവിഷനും വിഭജിക്കാനുള്ള തീരുമാനവും ഉയര്‍ന്ന് വന്നിരിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് എല്ലാ തരത്തിലും അപ്രാപ്യമായ കേരളത്തെ തകർക്കാനുള്ള ഭരണകൂട ഭീകരതക്കെതിരെ കനത്ത പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.
ഇതിന്റെ ഭാഗ്മായി മലപ്പുരം ജില്ല കോൺഗ്രസ്‌ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വി ബാബുരാജ്.

Spread the News

Leave a Comment

IMG 20260806 WA0051