ചെർപ്പുളശ്ശേരി. ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം അടയ്ക്കാപുത്തൂർശബരി പി.ടി. ബി എച്ച് എസ് എസി നു സമീപമുള്ള ഇന്ത്യനൂർ ഗോപി സ്മാരക സഭാമന്ദിരത്തിൽ വച്ച് നടത്തി.പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. കെ അജിത്തിൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ടി. ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.ബി. പരീക്ഷ ജില്ലാ അക്കാദമിക് കോ- ഓർഡിനേറ്റർ വി ഗോപികൃഷ്ണൻ ,പി.ടി.എ പ്രസിഡണ്ട് ശിവകുമാർ , പി കാർത്യായനിക്കുട്ടി, പി. അച്ചുതൻ കുട്ടി, ഐ.ടി. പ്രസാദ്, എം.പി. അനിൽകുമാർ, കെ ടി ജയദേവൻ എന്നിവർ സംസാരിച്ചു
ഒരു മാസത്തിലധികം ദിവസങ്ങൾ
എടുത്തുകൊണ്ട് എഴുതാവുന്ന
ഈ പരീക്ഷയിൽ മത്സരിക്കുന്ന
UP & HS വിഭാഗം വിദ്യാർത്ഥികൾക്ക്
സർട്ടിഫിക്കറ്റുകൾ ,ബാലശാസ്ത്ര ട്രോഫികൾ,
പി.വി. മാധവൻ മാസ്റ്റർ സ്മാരക പുരസ്കാരങ്ങൾ ,
ശാസ്ത്ര സാഹിത്യ വിജ്ഞാന പുസ്തകങ്ങൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.