പാലക്കാട്. സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പെരുമാറ്റച്ചട്ടലംഘനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ ജില്ലാ കളക്ടർ കെ. സുധീർ നിർദ്ദേശം നൽകി.തെരെഞ്ഞെടുപ്പ് നടപടികൾ സുതാര്യമായും, സമാധാനപരമായും പൂർത്തിയാക്കണം .അതിനായി ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ ശക്തമാക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ള , കരിമ്പ ഗ്രാമപഞ്ചായത്തിലെ വെട്ടം , ശ്രീകൃഷ്ണപുരത്തെ രാഗംകോർണർ , ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് , മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബികനഗർ , ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നീ വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്.
സ്ഥാനാർഥികൾക്ക് സെപ്റ്റംബർ പത്ത് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 11-ന് നടക്കും. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ഡപ്യൂട്ടി കളക്‌ടർ സി. എം. അബ്ദുൽ മജീദ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.