പാലക്കാട്: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പരിഹാരത്തിനായി ശക്തമായ ഇടപെടലുകൾ നടത്തുകയും ഓരോ പാർട്ടി പ്രവർത്തകനെയും ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ഉമ്മർ മൗലവി പറഞ്ഞു. ജനങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ആവശ്യമായ ഇടപെടലുകളും നിയമസഹായങ്ങളും ഉറപ്പാക്കണം. ജനങ്ങളുടെ പ്രയാസങ്ങളിൽ ഒപ്പംനിന്ന് പരിഹാരത്തിനായി നിരന്തരം പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമായി പാർട്ടിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ അധ്യക്ഷത വഹിച്ചു
ജില്ലാ കമ്മിറ്റി അംഗം റാഷിക് റഹ്മാൻ
മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ, എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയിലെ ഒഴിവുള്ള ഭാരവാഹികളായി വൈസ് പ്രസിഡന്റായി ശരീഫ് പള്ളിത്തെരുവിനെയും ട്രഷററായി ഹബീബ് കൽമണ്ഡലത്തിനെയും യോഗം തെരഞ്ഞെടുത്തു.
മണ്ഡലം കമ്മിറ്റിയിലേക്ക് നോമിനേറ്റ് അംഗമായി എ കാജാ ഹുസൈന് നെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തു
മാത്തൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരിക്കാനും ബ്രാഞ്ച് തലങ്ങളിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തി ജനങ്ങളുമായുള്ള സമ്പർക്കം കൂടുതൽ സജീവമാക്കാനും തീരുമാനിച്ചു
പാലക്കാട് നഗരസഭാ പരിധിയിൽ തുടരുന്ന കുടിവെള്ള പ്രതിസന്ധിക്കെതിരെയും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മൂന്നുമാസത്തിലേറെയായി കുടിവെള്ള വിതരണം നിരന്തരം തടസ്സപ്പെടുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അമ്പതിലധികം തവണ വെള്ളം മുടങ്ങിയ സാഹചര്യമുണ്ടായിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അറ്റകുറ്റപ്പണികളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകാതെ വിവിധ സമയങ്ങളിൽ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്. വെള്ളം ശേഖരിച്ചുവയ്ക്കാൻ മതിയായ സൗകര്യമില്ലാത്ത ചേരി പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ആവശ്യത്തിന് ജലമർദമില്ലാത്തതിനാൽ ഒന്നാം നിലയിലും അതിനുമുകളിലും താമസിക്കുന്നവർക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയുമുണ്ട്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നതിൽ അധികൃതർ തുടരുന്ന വീഴ്ച ഗൗരവമായി കാണണം. കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിന്റെ യഥാർഥ കാരണങ്ങൾ അന്വേഷിക്കുകയും നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ഉത്തരവാദപ്പെട്ട അധികൃതർ കൃത്യമായ നടപടി സ്വീകരിക്കണം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബ്രാഞ്ച് തലങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്താനും ജനകീയ പ്രവർത്തനങ്ങളിലൂടെ പാലക്കാട് മണ്ഡലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.
ഷമീം
മണ്ഡലം മീഡിയ കോഡിനേറ്റർ
+91 81388 80544