anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഒക്ടോബർ 19ന് സംസ്ഥാനത്ത് പൊതുഅവധി; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് കേരള സർക്കാർ ഉത്തരവിറക്കി. ദുർഗാഷ്ടമി ദിനത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും അർധസർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

2026 ഒക്ടോബർ 16ന് പൊതുഭരണ (ഏകോപന) വകുപ്പ് പുറത്തിറക്കിയ സ.ഉ.(സാധാ) നമ്പർ 5335/2026/GAD പ്രകാരമാണ് പൊതുഅവധി പ്രഖ്യാപിച്ചത്.

ഗവർണറുടെ ഉത്തരവിൻപ്രകാരം പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അനിൽ ജോണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് നടപ്പാക്കുന്നതിനായി എല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ലഭിക്കുന്നതോടെ സംസ്ഥാനത്ത് ഒക്ടോബർ 19ന് പൊതുപ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകും.

അനുഗ്രഹ വിഷൻ ന്യൂസ് | തിരുവനന്തപുരം | 16 ഒക്ടോബർ 2026

Spread the News

Leave a Comment

IMG 20260806 WA0051