*വേങ്ങശ്ശേരി:** വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ മേള ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ വി. വിദ്യ സ്വാഗതം ആശംസിച്ചു.
എസ്.ആർ.ജി കൺവീനർ കെ. മുരളീകൃഷ്ണൻ, സ്കൂൾ ലീഡർ കെ.എം. അഭിനവ്, സ്കൂളിലെ പാചകത്തൊഴിലാളി കെ. പാറുക്കുട്ടി, വിദ്യാർത്ഥികളായ ആർ. നിവേദ്യ, പി. ശ്രീനന്ദ എന്നിവർ ആശംസകൾ നേർന്നു. എം. നന്ദന നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾ വീടുകളിൽനിന്ന് കൊണ്ടുവന്ന വിവിധതരം ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും പരസ്പരം പങ്കുവെക്കലും മേളയുടെ പ്രധാന ആകർഷണമായി. ഭക്ഷണത്തിന്റെ വൈവിധ്യം പരിചയപ്പെടാനും പങ്കുവെക്കലിന്റെ മഹത്വം മനസ്സിലാക്കാനും കുട്ടികൾക്ക് അവസരമൊരുക്കിയ ഭക്ഷ്യമേള വേറിട്ട അനുഭവമായി.