മാരായമംഗലം/ സമസ്ത സെന്റനറി സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് നെല്ലായ സർക്കിൾ കമ്മിറ്റി തസ്കിയത്ത് സമ്മേളനം സംഘടിപ്പിച്ചു.
മാരായമംഗലം_ തച്ചങ്ങാട് മർഹൂം എംപി അലി അക്ബർ നടന്ന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി റശീദ് സഖാഫി പട്ടിശേരി ഉദ്ഘാടനം ചെയ്തു. വി പിഎ തങ്ങൾ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. ശഫീഖ് സഖാഫി മോളൂർ അധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മാരായമംഗലം, സി കെ എം ദാരിമി മാരായമംഗലം, മുഹമ്മദലി മുസ്ലിയാർ മാരായമംഗലം, കെഎം സഖാഫി, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, ഹസൻ അൻവരി, കരീം സഖാഫി എഴുവന്തല, ഖാലിദ് അൽ ഹസനി പട്ടിശ്ശേരി, ഉമർ സഖാഫി മാവുണ്ടിരി, സകരിയ്യ സഅദി, മുഹമ്മദ് അലി അൽ ഹസനി പേങ്ങാട്ടിരി, പ്രസംഗിച്ചു. ബിൻയാമീൻ സഖാഫി സ്വാഗതവും ഫത്താഹ് മാവുണ്ടിരി നന്ദിയും പറഞ്ഞു..