anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന, ഫയർ ഫോഴ്സ് സേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും.
പമ്പയിൽ വസ്തം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. 22 മെഡിക്കൽ എമർജെൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമാർജനം സമയ ബന്ധിതമായി നടപ്പിലാക്കും. ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെ എസ് ആർ ടി സി സജ്ജമാക്കുന്നത്. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പി ഡബ്ലു ഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും.
തീർത്ഥാടകർക്ക് മികച്ച ചികിൽസ ലഭിക്കാൻ ആശുപതികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഈ സീസണിൽ ഭക്തർക്ക് സുഗമ ദർശനത്തിന് എല്ലാ സൗകര്യങ്ങളം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051