anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഗ്രാമീണ മേഖലകളിൽ മാലിന്യപ്രശ്നം രൂക്ഷം; കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നു, അധികൃതർ അടിയന്തരമായി ഇടപെടണം: വാസു വല്ലപ്പുഴ*

പാലക്കാട്: ഗ്രാമീണ മേഖലകളിലും ആദിവാസി ജനവാസ മേഖലകളിലും മാലിന്യപ്രശ്നം രൂക്ഷമാകുന്നതും കുടിവെള്ള സ്രോതസ്സുകൾ മലിനമാകാനുള്ള സാഹചര്യം നിലനിൽക്കുന്നതും ഗൗരവകരമാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ പ്രസ്താവനയിൽ പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളിലും റോഡരികുകളിലും തോടുകളിലും മാലിന്യം തള്ളുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. പാലോട്, പച്ചമ്പ്–പാലോട്, ആലുപാറ–ഇടയ്ക്കോട് ജങ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലും വാമനപുരം നദിയിലേക്ക് ഒഴുകിയെത്തുന്ന കൈത്തോടുകളിലും മാലിന്യം കുന്നുകൂടുന്നതായുള്ള പരാതികൾ അധികൃതർ ഗൗരവത്തോടെ കാണണം. ആലുപാറ, തോട്ടുമുക്ക്, ഊളൻകന്ന്, മുത്തുകാവ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകരുത്.
ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ഉൾപ്പെടെയുള്ളവ റോഡരികുകളിലും തോടുകളിലും നിക്ഷേപിക്കുന്നതും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് ജലസ്രോതസ്സുകളിലേക്ക് തള്ളുന്നതും തടയാൻ കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി മുഖംനോക്കാതെ നിയമനടപടി സ്വീകരിക്കണം. മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ല.
മാലിന്യസംസ്കരണത്തിനായി പൊതുപണം ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ്. യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. മാലിന്യശേഖരണത്തിലും സംസ്കരണത്തിലും വീഴ്ചയുണ്ടെങ്കിൽ അത് പരിഹരിക്കണം. മലിനമായ തോടുകളും ജലസ്രോതസ്സുകളും പരിശോധിച്ച് ശുചീകരണ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും അധികൃതർ തയ്യാറാകണം.
ശുദ്ധജലവും ആരോഗ്യകരമായ പരിസ്ഥിതിയും ജനങ്ങളുടെ അവകാശമാണ്. മാലിന്യപ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും ഒഴിഞ്ഞുമാറാനാകില്ല. ഗ്രാമീണ, ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യവും കുടിവെള്ളത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും വാസു വല്ലപ്പുഴ ആവശ്യപ്പെട്ടു.

ബഷീർ കൊമ്പം
ജില്ല മീഡിയ ഇൻ ചാർജ്
+91 81579 48123

Spread the News

Leave a Comment

IMG 20260806 WA0051