anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സി. കെ നയിഡു ട്രോഫിയിൽ കേരളത്തിന് ബാറ്റിം​ഗ് തകർച്ച

23  വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നയിഡു ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിങ്സിൽ കേരളം 70 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ചന്ദ്രരാജ് റാത്തോഡിന്റെ ബൗളിംഗാണ് കേരള ബാറ്റിംഗ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിലാണ്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആദ്യ റൺ നേടുന്നതിന് മുൻപേ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ബാറ്റിംഗ് നിര സമ്പൂർണമായി തകർന്നടിഞ്ഞപ്പോൾ 30 റൺസെടുത്ത ഗോവിന്ദ് ദേവ് മാത്രമാണ് ചെറുത്തു നിന്നത്. 18 റൺസെടുത്ത ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും 10 റൺസെടുത്ത ജിഷ്ണു മണികണ്ഠനും മാത്രമാണ് ഗോവിന്ദിന് പുറമെ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയെ അൻഷ് ഗോസായിയുടെയും ഹർവൻഷ് സിംഗിൻ്റെയും ഇന്നിംഗ്സുകളാണ് ശക്തമായ നിലയിൽ എത്തിച്ചത്. അൻഷ് 97 റൺസും ഹർവംശ് 67 റൺസും നേടി പുറത്തായി. രക്ഷിത് മേത്ത 35 റൺസ് നേടി. കേരളത്തിന് വേണ്ടി അർജുൻ ആർ നായർ, അഹ്മദ് ഇമ്രാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Spread the News

Leave a Comment

IMG 20260806 WA0051