തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡീഷയ്ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ കേരളം 404 റൺസിന് അവസാനിച്ചു. തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും നേടിയ സെഞ്ചുറികളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ ഒഡീഷ ഒന്നാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്.
ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിൽ പരുങ്ങിയ കേരളത്തെ സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേർന്നാണ് കരകയറ്റിയത്.കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു.സച്ചിൻ ബേബി 113 റൺസ് നേടി പുറത്തായപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് അസറുദ്ദീൻ പുറത്താകാതെ 139 റൺസ് നേടി ഇന്നിംഗ്സിന്റെ നെടുംതൂണായി.ആറിന് 245 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനായി ആദിത്യ സർവാതെ 53 റൺസ് നേടി അസറുദ്ദീന് മികച്ച പിന്തുണ നൽകി.
അഭിജിത് പ്രവീൺ 14, വൈശാഖ് ചന്ദ്രൻ 1, നിധീഷ് എം.ഡി 15 റൺസ് നേടി പുറത്തായി.ഒഡീഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രാജേഷ് മൊഹന്തിയും സൗമ്യ ലെങ്കയും രണ്ട് വിക്കറ്റ് വീതം നേടി.രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഒഡീഷയുടെ സുബ്രശു 12 റൺസുമായും സന്ദീപ് പണ്ഡ്നായിക്ക് 2 റൺസുമായാണ് ക്രീസിൽ.കേരളത്തിനായി ആദിത്യ സർവാതെ 2 വിക്കറ്റും ജലജ് സക്സേന 1 വിക്കറ്റും നേടി