anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഭക്തകവി പൂന്താനത്തിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു

 പെരിന്തൽമണ്ണ.  ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള പൂന്താനം ഇല്ലത്ത് വിജയദശമി ദിനത്തിൽ കുട്ടികളുടെ വിദ്യാരംഭവും എഴുത്തിനിരുത്തൽ ചടങ്ങും നടന്നു. ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് പ്രധാന ആചാര്യനായി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മേലെടത്ത് മന സദാനന്ദൻ നമ്പൂതിരി, രാജി അന്തർജനം (അവണൂർ മന), സി. പി. നായർ (ഗുരുവായൂർ), ഷാജു പുതൂർ, ടി. പി. നാരായണ പിഷാരടി, വി. എം. ഇന്ദിര, മേലാറ്റൂർ രാധാകൃഷ്ണൻ, പി. എസ്. വിജയകുമാർ, മേലാറ്റൂർ രവി വർമ്മ, നാരായണൻ നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാരായി. മുന്നൂറിലേറെ കുരുന്നുകൾ ഹരിശ്രീ കുറിച്ച് അക്ഷര ലോകത്തേക്ക് കടന്നു1792636846562 (1)

വിദ്യാരംഭ ചടങ്ങുകൾക്കു ശേഷം ഭക്തകവി പൂന്താനം നമ്പൂതിരിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് പ്രതിമ അനാച്ഛാദനം നിർവഹിച്ചു. തുടർന്ന് നടന്ന കവിസദസ്സ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം  എം. യു. ഷിനിജ അധ്യക്ഷയായി. ദേവസ്വം പബ്ലിക്കേഷൻ വിഭാഗം മാനേജർ കെ. ജി. സുരേഷ് കുമാർ സ്വാഗതവും പൂന്താനം ഇല്ലം ക്ഷേത്രം ക്ഷേമസമിതി പ്രസിഡന്റ് കൃഷ്ണദാസ് നന്ദിയും രേഖപ്പെടുത്തി. ദേവസ്വം ഇൻസ്പെക്ടർ കെ. പി. അഭിൻ, മറ്റ് ദേവസ്വം ജീവനക്കാർ, നാട്ടുകാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051