ചെർപ്പുളശ്ശേരി/ മേഖലാ വാർഷിക കൗൺസിലും സെന്റനറി ആഘോഷങ്ങളുടെ പ്രതിനിധി സംഗമവും നടത്തി. ചെർപ്പുളശ്ശേരി അലങ്കാർ ഓഡിറ്റോറിയത്തിൽ സമസ്ത ഒറ്റപ്പാലം മേഖലാ പ്രസിഡന്റ് ഉമർ ഫൈസി മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് എം എ സംസ്ഥാന പ്രസിഡന്റുമായ എംപി അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല സെക്രട്ടറി യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ വിഷയാവതരണം നടത്തി.
സംഗമത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഉമർ ഫൈസി മാരായമംഗലം പ്രസിഡന്റും നാസർ ബാഖവി വീരമംഗലം ജനറൽ സെക്രട്ടറിയും ജമാലുദ്ദീൻ ഫൈസി വീരമംഗലം ഫിനാൻസ് സെക്രട്ടറിയുമായ പുതിയ മേഖലാ കമ്മിറ്റിയെയും 33 അംഗ മുശാവറയെയും തിരഞ്ഞെടുത്തു.
സാലിം മിസ്ബാഹി, ജമാലുദ്ദീൻ ഫൈസി വീരമംഗലം, നാസർ ബാഖവി വീരമംഗലം, സികെഎം ദാരിമി മാരായമംഗലം, സുലൈമാൻ ഹസനി, മഹ്ശൂഖ് അഹ്സനി കാറൽമണ്ണ, റശീദ് അശ്റഫി ഒറ്റപ്പാലം, റശീദ് സഖാഫി പട്ടിശേരി, കുഞ്ഞി മൊയ്തു അൽ ഹസനി, റഫീഖ് സഖാഫി പാണ്ടമംഗലം, റശീദ് സഅദി ആറ്റാശ്ശേരി,
ഉമർ സഖാഫി മാവുണ്ടിരി സംസാരിച്ചു.