കൊച്ചി, ഒക്ടോബർ 26, 2026:* ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യപരിപാലനത്തിലും ശ്വസനസംബന്ധിയായ ചികിത്സാരംഗത്തും ആഗോള തലത്തിൽ മുൻനിരയിലുള്ള റെസ്‌മെഡ് ഇന്ത്യ (Resmed India), തങ്ങളുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് എക്സ്പീരിയൻസ് സ്റ്റോർ കൊച്ചിയിൽ തുറന്നു. മൈക്രോടെക് (Microteck)-മായി സഹകരിച്ചാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
രോഗികൾ, ആരോഗ്യപരിപാലന വിദഗ്ധർ, തെറാപ്പി ഉപയോക്താക്കൾ, ബ്രാൻഡ് എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്താനാണ് ഈ സ്റ്റോറിലൂടെ ലക്ഷ്യമിടുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർക്ക് അനുയോജ്യമായ പരിഹാരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും മികച്ച ഉറക്കശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കാനും ഇത് വഴിയൊരുക്കും.
കൊച്ചി ദേശാഭിമാനി ജംഗ്ഷനിലാണ് പുതിയ എക്സ്പീരിയൻസ് സ്റ്റോർ സ്ഥിതി ചെയ്യുന്നത്. ഉറക്കത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ശരിയായ വിവരങ്ങൾ നൽകൽ, ആരോഗ്യ വിദഗ്ധരുമായി (HCP) ആശയവിനിമയം നടത്താനുള്ള അവസരം, നൂതന ചികിത്സാരീതികളുടെ തത്സമയ പ്രദർശനം എന്നിവയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗനിർണയത്തിനും ചികിത്സ ലഭ്യമാകുന്നതിനുമിടയിലുള്ള അകലം കുറയ്ക്കാനും, സ്ലീപ് അപ്നിയയെക്കുറിച്ചും (Sleep Apnea) അതിന്റെ ചികിത്സ കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചും ആളുകൾക്ക് കൃത്യമായി മനസ്സിലാക്കിക്കൊടുക്കാനും റെസ്‌മെഡ് ഇതിലൂടെ ലക്ഷ്യമിടുന്നു. റെസ്മെഡിന്റെ അത്യാധുനിക ക്ലൗഡ് കണക്റ്റഡ് സ്ലീപ്പ് തെറാപ്പി സാങ്കേതികവിദ്യയായ AirSense 11 അടക്കമുള്ള ഉപകരണങ്ങൾ സ്റ്റോറിൽ ലഭ്യമാണ്. myAir, AirView തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇത്തരം സംവിധാനങ്ങൾ ചികിത്സയുടെ പുരോഗതി വിദൂരത്തിരുന്നും കൃത്യമായി നിരീക്ഷിക്കാനും, ഓരോ രോഗിയുടെയും ആവശ്യാനുസരണം പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു. കൂടാതെ, ഉപകരണങ്ങളുടെ പ്രവർത്തനം, മാസ്ക് തിരഞ്ഞെടുക്കൽ, മറ്റ് ചികിത്സാ സംശയങ്ങൾ എന്നിവയിൽ മാർഗ്ഗനിർദ്ദേശം നൽകാൻ പരിശീലനം ലഭിച്ച സ്ലീപ്പ് കോച്ചുമാരുടെ (Sleep Coaches) സേവനവും ഇവിടെ സന്ദർശകർക്ക് ലഭിക്കും. നേരിട്ടുള്ള ഉപഭോക്തൃ സേവനങ്ങൾക്ക് പ്രാധാന്യം നൽകുമ്പോഴും, ചികിത്സാരംഗത്ത് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും വഹിക്കുന്ന നിർണായക പങ്കിനെ റെസ്‌മെഡ് പൂർണ്ണമായി ഉൾക്കൊള്ളുന്നു. വൈദ്യശാസ്ത്ര സമൂഹവുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ ഉറച്ച നിലപാടാണ് ഇത് കാണിക്കുന്നത്.
സ്റ്റോറിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ‘സ്ലീപ്പ് ബെറ്റർ റൂം’ (Sleep Better Room). സന്ദർശകർക്ക് സ്ലീപ്പ് തെറാപ്പി നേരിട്ട് അനുഭവിക്കാനും, വിവിധതരം മാസ്കുകളും ഉപകരണങ്ങളും പരീക്ഷിച്ച് നോക്കാനും, അവ ദൈനംദിന ജീവിതത്തിൽ എത്രത്തോളം സഹായകരമാണെന്ന് മനസ്സിലാക്കാനും ഈ പ്രത്യേക ഡെമോ സെന്റർ സഹായിക്കും. മികച്ച ഉറക്കവും ശരിയായ ശ്വസനവും ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ജീവിതനിലവാരത്തെയും എങ്ങനെ മെച്ചപ്പെടുത്തുന്നു എന്ന് അനുഭവിച്ചറിയാം.
***