ചെർപ്പുളശ്ശേരി / മാരായമംഗലം. വിദ്യാർത്ഥികളിൽ കൃഷി രീതികളെക്കുറിച്ച് അറിയുവാനും നേരിട്ട് കണ്ട് മനസ്സിലാക്കാനും കാർഷിക സംസ്ക്കാരത്തിൻ്റെ പ്രാധാന്യം പഠിപ്പിക്കുന്നതിനുമായി മാരായമംഗലം കൈരളി ഗ്രന്ഥശാല മാരായമംഗലം സൗത്ത് എ എൽ പി സ്കൂളിൻ്റെ സഹകരണത്തോടെ
“ക്ലാസ് മുറികളിൽ നിന്നും കൃഷിയിടങ്ങളിലേക്ക്” എന്ന പരിപാടി സംഘടിപ്പിച്ചു.
കുഞ്ഞു മനസ്സുകളിൽ നെൽകൃഷി അടക്കുള്ള എല്ലാ കൃഷികളും പഠിക്കാനും കണ്ട് അറിയുന്നതിനും അവരിൽ കാർഷിക പ്രാധാന്യ ബോധവത്ക്കരണം നടത്തുന്നതിനും വേണ്ടിയാണ് കൈരളി ഗ്രന്ഥശാല ഈ പരിപാടി സംഘടിപ്പിച്ചത്.
നെല്ലായ കൃഷി ഓഫീസർ അഞ്ജു വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രന്ഥാല പ്രസിഡണ്ട് എം ശശികുമാർ കുട്ടികൾക്ക് കാർഷിക പാഠം നൽകി. മുതിർന്ന കർഷകനായ
കോയപറമ്പിൽ രാജഗോപാലൻ നായരെ
ആദരിച്ചു. രാജഗോപാലൻ നായർ തൻ്റെ കൃഷി അനുഭവങ്ങളും കാർഷിക പ്രാധാന്യങ്ങളും വിദ്യാർത്ഥികളുമായി പങ്കുവച്ചു. പ്രധാനാധ്യാപിക നീത പി എം,
റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം രവികുമാർ,
ഡോ. കെ അജിത് ,
സി. കുഞ്ഞിമുഹമ്മദ് ,
പി . മോഹൻദാസ്, സുനീഷ് എം കെ, ഉണ്ണികൃഷ്ണൻ പി, അബ്ദുൾ സലാം സി
എന്നിവർ സംസാരിച്ചു