തിരുവനന്തപുരം. മനോരമ ന്യൂസിൽ നിന്നും രാജിവച്ച മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ ഇനി മുഖ്യമന്ത്രി വി ഡി സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതല ഏൽക്കും. മനോരമ ന്യൂസിൽ ശ്രദ്ധേയമായ രീതിയിൽ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന നിഷ പുരുഷോത്തമൻ മനോരമയിൽ നിന്നും രാജിവച്ചതോടെ സർക്കാരിൽ ഒരു ഉന്നത പദവിയിൽ വരുമെന്നുള്ള ചർച്ചകൾ നടന്നിരുന്നു. ഇതിന് വിരാമം ഇട്ടുകൊണ്ടാണ് നിഷയുടെ പുതിയ രംഗപ്രവേശം.