anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാറുന്ന കാലത്തെ വെല്ലുവിളികൾ നേരിടാൻ പ്രിൻസിപ്പൽമാർ സജ്ജരാകണം; ‘ലീഡ്–2026’ ഏകദിന ശില്പശാല സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫോറത്തിന്റെ നേതൃത്വത്തിൽ ‘ലീഡ്–2026’ എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

മാറുന്ന വിദ്യാഭ്യാസ സാഹചര്യങ്ങളിൽ പ്രിൻസിപ്പൽമാർ ഏറ്റെടുക്കേണ്ട വെല്ലുവിളികളും നേതൃത്വപരമായ ഉത്തരവാദിത്വങ്ങളും ചർച്ച ചെയ്യുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്.

‘മാറുന്ന കാലത്ത് പ്രിൻസിപ്പൽമാർ ഏറ്റെടുക്കേണ്ട വെല്ലുവിളികൾ’ എന്ന വിഷയത്തിൽ തൃശ്ശൂർ സെന്റർ ഫോർ സർവീസ് സൊലൂഷൻസ് ഡയറക്ടർ കെ. ഉണ്ണികൃഷ്ണൻ ക്ലാസ് നയിച്ചു.

വിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് സ്കൂൾ ഭരണസംവിധാനവും അധ്യാപനരീതികളും നവീകരിക്കേണ്ടതിന്റെ ആവശ്യകത ശില്പശാലയിൽ ചർച്ചയായി. വിദ്യാർത്ഥികളുടെ സമഗ്രവികസനം, അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാര്യക്ഷമമായ നേതൃത്വം തുടങ്ങിയ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.

ജില്ലാ കോഓർഡിനേറ്റർ എ. ചന്ദ്രശേഖരൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫോറം പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. പി. രാജേഷ്, ഷെൽജ പി. ബി., പ്രവിത ടി. എ., അനിത ടി., ഗിരി ടി., കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും മാറുന്ന കാലഘട്ടത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും പ്രിൻസിപ്പൽമാരുടെ നേതൃത്വശേഷി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു ശില്പശാല.

അനുഗ്രഹ വിഷൻ ന്യൂസ്

Spread the News

Leave a Comment

IMG 20260806 WA0051