anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ജീവനക്കാർക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാർക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിലൊന്നായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. ക്ഷേത്രം ഓഫീസിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത ജീവനക്കാർക്ക് അടിസ്ഥാന ആരോഗ്യ പരിശോധനകൾ, ഇ.സി.ജി, സാധാരണ രക്ത പരിശോധനകൾ, കണ്ണ് പരിശോധന എന്നിവ ലഭിച്ചു. കൂടാതെ കാർഡിയോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, ഒഫ്താൽമോളജിസ്റ്റ് എന്നിവരെ നേരിൽ കണ്ട് ഉപദേശം തേടാനും അവസരമൊരുക്കി.IMG 20261031 WA0165 (1)

തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പ്രിസൈസ് ഐ കെയർ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ക്ഷേത്രം ഓഫീസിൽ നടന്ന ക്യാമ്പിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ബ്രിഗേഡിയർ ആനന്ദ് കുമാർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കേരള ബിസിനസ് ഹെഡ് സുരേഷ് ആർ.എസ്. തുടങ്ങിയവർ പങ്കെടുത്തു.

ജീവനക്കാരുടെ തൊഴിലിടത്തിൽ തന്നെ പ്രതിരോധ ആരോഗ്യ സേവനങ്ങൾ എത്തിക്കുക വഴി പതിവ് ആരോഗ്യ പരിശോധനകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് സ്റ്റാർ ഹെൽത്ത് ഈ സംരംഭത്തിലൂടെ ലക്ഷ്യമിട്ടത്. കൃത്യമായ ഇടവേളകളിലെ ആരോഗ്യ പരിശോധന, ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിലെ തിരിച്ചറിയൽ, സമയബന്ധിതമായ ചികിത്സ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ പങ്കെടുത്തവർക്ക് നിർദ്ദേശം നൽകി. തുടർപരിശോധനകൾ ആവശ്യമായി വന്ന ജീവനക്കാർക്ക് അതത് ആശുപത്രികളിൽ അനുയോജ്യമായ ചികിത്സ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും നൽകി.

പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൃത്യമായ ആരോഗ്യ നിരീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ തുടർന്നും നൽകുമെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കേരള ബിസിനസ് ഹെഡ് സുരേഷ് ആർ.എസ്. പറഞ്ഞു.

സ്റ്റാർ ഹെൽത്ത് തുടർച്ചയായി നടത്തിവരുന്ന സാമൂഹിക ആരോഗ്യ പങ്കാളിത്ത പരിപാടികളുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051