anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി. ടി.ഭാസ്ക്കരപ്പണിക്കർ അനുസ്മരണവും  ജില്ലാതലബാലശാസ്ത്ര പ്രതിഭകളുടെ സംഗമവും നടത്തി

സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) പൊതു വിദ്യാഭ്യാസ വകുപ്പ് , മലയാളം മിഷൻ, പി.ടി.ബി സ്മാരക ട്രസ്റ്റ്, കാൻഫെഡ്, ഇഗ്നേറ്റ് എന്നിവകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന  പി.ടി. ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ പാലക്കാട് ജില്ലാതലബാലശാസ്ത്ര പ്രതിഭകളുടെ സംഗമവും പി.ടി.ഭാസ്ക്കരപ്പണിക്കർ അനുസ്മരണവും നവംബർ 22 നു ഞായറാഴ്ച അടയ്ക്കാപത്തൂർ ഹൈസ്കൂളിനു സമീപമുള്ള ഇന്ത്യനൂർ ഗോപി മാസ്റ്റർ സ്മാരക സഭാ മന്ദിരത്തിൽ വെച്ച് നടന്നു.

സംഗമവും അനുസ്മരണ സമ്മേളനവും
വെളളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ സുരേഷ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ സാമൂഹ്യ നിരീക്ഷകനും നിയമ വിദഗ്ധനും
പരിസ്ഥിതി പ്രവർത്തകനും 1997 ലെ പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷ സംസ്ഥാന ജേതാവുമായ അഡ്വ. ഹരീഷ് വാസുദേവൻ സ്മാരക പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ കെ.ടി. ഉണ്ണികൃഷ്ണൻ
അധ്യക്ഷത വഹിച്ചു. ബിജുമോൻ പന്തിരുകുലം,  മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, പി.ടി.ബി സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് ടി.ജി നിരഞ്ജൻ , പി.ടി.ബി ട്രസ്റ്റ് സെകട്ടറി ഡോ. കെ അജിത്, ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാ അക്കാദമിക് കൗൺസിൽ കൺവീനർ വി ഗോപീകൃഷ്ണൻ ,
മേജർ വാസുദേവൻ,
പി കാർത്യായനിക്കുട്ടി , എ എസ് കൃഷ്ണൻ, എം പ്രശാന്ത്, രാജേഷ് അടയ്ക്കാപുത്തൂർ ,എം.സി ഉണ്ണികൃഷ്ണൻ , ജയനാരായണൻ എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ബാല ശാസ്ത്ര പ്രതിഭകൾ പങ്കെടുത്തു.
പ്രതിഭാ സംഗമത്തിൽ പങ്കടുക്കുന്ന ബാല ശാസ്ത്ര പ്രതിഭകൾക്ക് ബാലശാസ്ത്ര പുരസ്ക്കാരങ്ങൾ സർട്ടിഫിക്കറ്റുകൾ  ഇന്ത്യനൂർ ഗോപി മാസ്റ്ററുടെ സ്മരണയിൽ നൽകുന്ന ശാസ്ത്ര പരിസ്ഥിതി പുസ്തകങ്ങൾ കൂടുതൽ മികച്ച പ്രതിഭകൾക്ക്  പി.വി.മാധവൻ  സ്മാരക പുരസ്ക്കാരങ്ങൾ അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ സമ്മാനമായി ഫലവൃക്ഷ തൈകൾ എന്നിവയും സമ്മാനിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051