പാലക്കാട്. ജില്ലയിലെ അഞ്ച് വയസ് വരെയുള്ള 163321 (93%) കുട്ടികൾ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. വിവിധ ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും 2324 ബൂത്തുകളിലായാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. ജീവൻ്റെ വിലയുള്ള രണ്ടു തുള്ളി 5 വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും എന്ന സന്ദേശം മുൻനിർത്തിയാണ് പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്നത്. പോളിയോ സ്വീകരിക്കാത്ത ബാക്കി കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രവർത്തകരും പരീശീലനം ലഭിച്ച വൊളന്റിയർമാരും അടുത്ത ദിവസങ്ങളിൽ വീടുകളിൽ പോയി തുള്ളിമരുന്ന് നൽകും.