anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമലയിൽ ഭക്തജനത്തിരക്ക്; വെള്ളിയാഴ്ച്ച ദർശനം നടത്തിയത് 76,085 പേർ*

മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. വെള്ളിയാഴ്ച (നവംബർ 27) രാത്രി 10 മണി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 76,085 തീർഥാടകരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്.

​​വെർച്വൽ ക്യൂ-52,208,
​സ്പോട്ട് ബുക്കിംഗ്- 10,546, ​മറ്റ് തീയതികളിലെ ബുക്കിംഗ് വഴി എത്തിയവർ- 8,207 എന്നിവ ഉൾപ്പെടെയാണിത്.

​രാത്രി 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ മാത്രം 1,279 തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവേശിച്ചത്.

​തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സന്നിധാനത്ത് ഒരുക്കി.

Spread the News

Leave a Comment

IMG 20260806 WA0051