anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നഗരസഭ അധികാരികളോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കെഎ ഹമീദ്

ചെർപ്പുളശ്ശേരി. നിലവിലെ ബസ് സ്റ്റാൻഡ് വിവാദവുമായി ബന്ധപ്പെട്ട കാര്യത്തിൽ നഗരസഭ എടുക്കുന്ന തീരുമാനങ്ങളിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ  എ ഹമീദ് പറഞ്ഞു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഹമീദ് ഇക്കാര്യം പറഞ്ഞത്. നിലവിലെ ബസ് സ്റ്റാൻഡ് വിവാദത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപാരികളെ വിഡ്ഢികളാക്കുന്ന നയങ്ങളാണ് നഗരസഭ അധികാരികൾ സ്വീകരിക്കുന്നതെന്ന് ഹമീദ് കുറ്റപ്പെടുത്തി. പട്ടാമ്പി റോഡിലുള്ള നിരവധി കടകൾ അടച്ചുപൂട്ടി എന്നും ഇനി പല കടകളും ഇത്തരത്തിലുള്ള ഭീഷണിയിൽ  ആണെന്നും ഹമീദ് പറഞ്ഞു. കടയടച്ച് സമരം വരെ പ്രഖ്യാപിച്ച തങ്ങളോട് നഗരസഭ ഭരണകൂടവും ഷോർണൂർ എംഎൽഎ ആയ പി മമ്മി കുട്ടിയും പ്രശ്നങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാം എന്ന് വാക്ക് നൽകുകയും എന്നാൽ ബസ്സുകൾ പുത്തനാൽക്കല് ഭഗവതി ക്ഷേത്രത്തിന് അടുത്തുള്ള പുതിയ ബസ് സ്റ്റാൻഡിൽ തന്നെ നിലകൊള്ളുകയും ചെയ്തതോടെയാണ് പട്ടാമ്പി റോഡിൽ കച്ചവടക്കാർ ബുദ്ധിമുട്ടിലായത്. പലപ്പോഴും ഇതിന് പരിഹാരം കാണാമെന്ന് തങ്ങൾക്ക് ഉറപ്പുനൽകിയ നഗരസഭാ ഭരണകൂടം വ്യാപാരികളെ തികച്ചും വഞ്ചിക്കുന്ന നിലപാടാണ് എടുത്തത് എന്നാണ് വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കൂടിയായ കെഎ ഹമീദ് പ്രതികരിച്ചത്. ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുള്ളത് എന്നും ഹമീദ് പറഞ്ഞു.

അനുഗ്രഹ വിഷൻ ന്യൂസ് ചെർപ്പുളശ്ശേരി

Spread the News

Leave a Comment

IMG 20260806 WA0051