പെരിന്തൽമണ്ണ. ആനമങ്ങാട് ഹൈസ്കൂളിൽ നിന്നും 980ല് വിട്ടുപോയ പി മുരളി മോഹൻ താൻ എഴുതിയ ചെറുകഥാ സമാഹാരം സ്കൂൾ ലൈബ്രറിക്ക് സമർപ്പിക്കാനായി നേരിട്ട് എത്തിയത് വിദ്യാർത്ഥികളിലും അധ്യാപകരിലും അഭിമാനവും സന്തോഷവും പകർന്നു. കിട്ടുണ്ണി സർക്കസ് എന്ന കഥയിൽ സ്കൂളും പരിസരവും എല്ലാം വായിച്ചെടുക്കാൻ കഴിയും എന്നത് പുസ്തകത്തിന്റെ പ്രത്യേകതയാണെന്ന് എസ്എംസി ചെയർമാനും ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗവും മുരളി മോഹനന്റെ സഹപാഠിയുമായ ആലിക്കൽ സൈദ് പറഞ്ഞു. പിടിഎ പ്രസിഡണ്ട് അബ്ദുൽ കരീം. പ്രധാന അധ്യാപിക ബിന്ദു ടീച്ചർ, സുഭാഷ്, ലിനു, ശാലിനി, നിഷ. എം എസ് രാജീവ്, ബാബു എൻ പി, കെ ഇന്ദിര, കെ രതിദേവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സിനിമാ സംവിധായകനും ആണ് ഡോക്ടർ പി മുരളി മോഹൻ.
താൻ എഴുതിയ പുസ്തകവുമായി 45 വർഷം മുമ്പ് സ്കൂളിൽ പഠിച്ച വിദ്യാർത്ഥി എത്തിയത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൗതുകമായി