പെരിന്തൽമണ്ണ. ആനമങ്ങാട് സർക്കാർ ഹൈസ്കൂളിൽ 1980 ൽ പാസ് ഔട്ട് ആയ വിദ്യാർത്ഥികൾ വർഷങ്ങൾക്കുശേഷം സ്കൂളിൽ ഒത്തുകൂടി. കെട്ടിപ്പിടിച്ചും, സ്കൂൾ ജീവിതം പങ്കുവെച്ചും അവർ കഥയും പാട്ടും ഒക്കെയായി ഒത്തുചേർന്നപ്പോൾ അത് ഒരു സൗഹൃദ വസന്തമായി പരിണമിച്ചു. ഒരുമ കൂട്ടായ്മ ആയിരുന്നു സംഘാടകർ. എം എസ് രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോക്ടർ പി മുരളി മോഹൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പീതാംബരൻ വി, ഹമീദ്, രാമദാസൻ, സൈദ് ആലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ശരീഫ് പാറൽ, പാർവതി , കെ രതീദേവി, ഇന്ദിര, ആയിഷ, ഗഫൂർ, അബൂബക്കർ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സമൃദ്ധമായ ഭക്ഷണശേഷം പിരിഞ്ഞു പോകുമ്പോൾ എല്ലാവരുടെ മനസ്സിലും നൊമ്പരങ്ങളും സന്തോഷങ്ങളും ഇനി എന്നു കാണും എന്ന സന്ദേഹങ്ങളും ബാക്കിയായി…

